Quantcast

മുഖ്യമന്ത്രിക്കെതിരെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ; 'തെരഞ്ഞെടുപ്പിൽ മറുപടി നൽകും'

കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം അപക്വമെന്ന് കെ.എൽ.സി.എ

MediaOne Logo

  • Published:

    25 March 2021 7:29 PM IST

മുഖ്യമന്ത്രിക്കെതിരെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ; തെരഞ്ഞെടുപ്പിൽ മറുപടി നൽകും
X

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം അപക്വമെന്നും മുഖ്യമന്ത്രി സ്വന്തം നിലവിട്ടു വിമർശിക്കുന്നുവെന്നും കെ.എല്‍.സി.എ പറഞ്ഞു.

സൈബർ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുകയാണ്, ഇതിനു സമുദായം തെരഞ്ഞെടുപ്പിൽ മറുപടി നൽകും. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കു പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളത്. നുണകൾ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുതെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ.എൽ.സി.എ കൊല്ലം രൂപത കമ്മിറ്റി വിമര്‍ശിച്ചു.

TAGS :

Next Story