Quantcast

വി​ജ​യ് ഹ​സാ​രെ ട്രോ​ഫിയില്‍ കേരളം ക്വാര്‍ട്ടറില്‍; പരിക്കേറ്റ് സഞ്ജു പുറത്ത്

ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക.

MediaOne Logo

  • Published:

    1 March 2021 3:38 PM GMT

വി​ജ​യ് ഹ​സാ​രെ ട്രോ​ഫിയില്‍ കേരളം ക്വാര്‍ട്ടറില്‍; പരിക്കേറ്റ് സഞ്ജു പുറത്ത്
X

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ളം ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചു. അ​ഞ്ച് എ​ലൈ​റ്റ് ഗ്രൂ​പ്പു​ക​ളി​ലെ മി​ക​ച്ച ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് കേ​ര​ള​വും ഉ​ത്ത​ർ​പ്ര​ദേ​ശും ക്വാ​ര്‍​ട്ട​ര്‍ പ്രവേശനം ഉറപ്പാക്കിയത്. ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക.

എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്‍റ് ടേബിളില്‍ ഇവർക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളുമാണ് നേരിട്ടു ക്വാർട്ടറിലെത്തിയത്. 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കർണാടക, മുംബൈ, സൗരാഷ്ട്ര ടീമുകൾ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. മികച്ച റൺറേറ്റുള്ള ഉത്തർപ്രദേശും ക്വാർട്ടറിലെത്തി.

Kerala enters Quarter-Finals #KCA#VijayHazareTrophy#quarterfinals#

Posted by Kerala Cricket Association on Monday, March 1, 2021

ഇന്ന് നടന്ന ഡൽഹി–രാജസ്ഥാൻ മത്സരത്തിന്‍റെ ഫലമനുസരിച്ചായിരുന്നു കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍. രാജസ്ഥാനെ ഡൽഹി എട്ടു വിക്കറ്റിനു കീഴടക്കിയെങ്കിലും റൺറേറ്റിൽ രാജസ്ഥാന്‍ കേരളത്തിന് പിന്നിലായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഇതോടെ കേരളം ഏഴാം സ്ഥാനക്കാരായി ക്വാർട്ടര്‍ ഉറപ്പിച്ചു. അതേസമയം, ബറോഡയെ പിന്തള്ളി ഡൽഹി പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായി. ഇനി ഡല്‍ഹിക്ക് എലിമിനേറ്റർ കളിക്കാം.

‌അതേസമയം, പരിക്കേറ്റ സഞ്ജു സാംസണിന് വിശ്രമം അനുവദിച്ചതായി കെ.സി.എ അറിയിച്ചു. സഞ്ജുവിന് പകരം പേസ് ബൗളർ ബേസിൽ തമ്പിയെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story