Quantcast

സ്പായുടെ മറവിൽ പെൺവാണിഭം; തിരൂർ സ്വദേശി ശരത് പ്രസാദ് പിടിയിൽ

യുവതികളെ കേരളത്തിന് പുറത്തെത്തിച്ച് സമ്പന്നർക്ക് കാഴ്ച വച്ചതായും ഇയാൾക്കെതിരെ പരാതിയുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-10-04 16:37:59

Published:

4 Oct 2026 10:06 PM IST

സ്പായുടെ മറവിൽ പെൺവാണിഭം; തിരൂർ സ്വദേശി ശരത് പ്രസാദ് പിടിയിൽ
X

തിരൂർ: മലപ്പുറം തിരൂരിൽ സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ തട്ടിപ്പുകാരൻ പിടിയിൽ. തിരൂർ തൃക്കണ്ടിയൂർ സ്വദേശി ശരത് പ്രസാദാണ് പിടിയിലായത്. വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെ വശീകരിച്ച് ലഹരി നൽകി പീഡനത്തിന് സഹായിച്ച കേസിലാണ് അറസ്റ്റ്.

യുവതികളെ കേരളത്തിന് പുറത്തെത്തിച്ച് സമ്പന്നർക്ക് കാഴ്ച വച്ചതായും ഇയാൾക്കെതിരെ പരാതിയുണ്ട്. പീഡനദൃശ്യങ്ങൾ ചിത്രീകരിച്ച് അത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയാണ് പ്രതിയുടെ രീതി. തിരൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

TAGS :

Next Story