Quantcast

യുകെ ട്രാവൽ മാഗസിനിൽ കേരളവും; ഇന്ത്യയിൽ നിന്നുള്ള ഏക സംസ്ഥാനം; പട്ടികയിൽ ഈ സ്ഥലങ്ങൾ

കോഴിക്കോട്, ആലപ്പുഴ, കൊച്ചി, കൊല്ലം എന്നിവിടങ്ങളെ പറ്റിയും പട്ടികയിൽ

MediaOne Logo

ലാൽകുമാർ

  • Updated:

    2026-01-11 12:05:18.0

Published:

11 Jan 2026 5:20 PM IST

യുകെ ട്രാവൽ മാഗസിനിൽ കേരളവും; ഇന്ത്യയിൽ നിന്നുള്ള ഏക സംസ്ഥാനം; പട്ടികയിൽ ഈ സ്ഥലങ്ങൾ
X

കോഴിക്കോട്: റഫ് ഗൈഡ്‌സിൻ്റെ ഈ വർഷം ലോകത്തിലെ ഏറ്റവും മികച്ച 26 സ്ഥലങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു. മാരാകേഷ്, ക്രീറ്റ്, ബാലി, ടോക്കിയോ എന്നിവയാണ് പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളിൽ. കേരളം ഇതിൽ 16-ാം സ്ഥാനത്താണ്. ലോൺലി പ്ലാനറ്റും ബുക്കിംഗ്.കോമും 2026ൽ തീർച്ചയായും സന്ദർശിക്കേണ്ട രാജ്യത്തെ ഏക സ്ഥലമായി കേരളത്തെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഈനേട്ടം. യാത്രാ ഗൈഡ് ബുക്കുകൾ പ്രസിദ്ധീകരിക്കുന്നതിനും വ്യക്തിഗത യാത്രാ യാത്രകൾ നൽകുന്നതിലും പ്രസിദ്ധരാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് കമ്പനിയായ റഫ് ഗൈഡ്‌സ്.‌ കമ്പനിയുടെ പ്രാദേശിക യാത്രാ വിദഗ്ധർക്ക് അയച്ച 30,000 ത്തിലധികം വരുന്ന പ്രത്യേക യാത്രാ അന്വേഷണങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് സ്ഥലങ്ങൾ തിരഞ്ഞെടുത്തത്.

റഫ് ഗൈഡ്‌സിന്റെ അഭിപ്രായത്തിൽ, കായലിന്റെ ശാന്തത അനുഭവിക്കുന്നതിനായി കേരളം സന്ദർശിക്കേണ്ടതാണെന്ന് പറയുന്നു. കായലിൻ്റെയും മലനിരകളുടേയും ഭം​ഗിയെപറ്റിയും പുസ്തകം പറയുന്നു. കായലിന്റെ ശാന്തതയ്ക്കായി കേരളം സന്ദർശിക്കേണ്ടതാണ്. കനാലിൽ നിന്നും തുടങ്ങി കുന്നുകളിൽ ഒരു ദിവസം അവസാനിപ്പിക്കാമെന്നും പറയുന്നു. കുന്നിൻ പ്രദേശത്തെ ശാന്തമായ ഒരു ഗ്രാമത്തിൽ ഒരു കപ്പ് ചായയുമായി ദിവസം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്യുന്നു. കേരളം വൈവിധ്യമാർന്ന ഭൂപ്രകൃതികളാൽ നിറഞ്ഞതാണ്. ഒരു വിനോദസഞ്ചാരിക്ക് തീരത്ത് നിന്ന് മലനിരകളിലേക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ എത്താൻ കഴിയും. വന്യജീവി സങ്കേതങ്ങൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ, ആയുർവേദ വിശ്രമ കേന്ദ്രങ്ങൾ എന്നിവയ്ക്കായി സ്ഥലങ്ങലുണ്ടെന്നും പറയുന്നു.

കേരളത്തിൽ ചെയ്യേണ്ടുന്ന നല്ല കാര്യങ്ങളെപറ്റി യാത്രകാർക്കായി ഗൈഡ് പട്ടികപ്പെടുത്തുന്നു. ആലപ്പുഴയിൽ ഓണം ആഘോഷിക്കുമ്പോൾ ലോങ്‌ബോട്ടുകൾ കാണുക, പറമ്പിക്കുളം ടൈഗർ റിസർവിൽ ഗൈഡഡ് ഹൈക്കിംഗിനായി അതിരാവിലെ എഴുന്നേൽക്കുക, കളരിപ്പയറ്റ് പഠക്കിനായി കോഴിക്കോട് ചെല്ലുക, തെന്മലയിലെ കാട്ടിലെ മരക്കൂട്ടത്തിൽ ഉറങ്ങുക, തലയ്ക്കു മുകളിൽ വേഴാമ്പലുകളുടെ ശബ്ദം കേൾക്കുക, വടക്ക് തെയ്യം കാണാനായി രാത്രി മുഴുവൻ ഉണർന്നിരിക്കുക, സന്ധ്യാസമയത്ത് ഫോർട്ട് കൊച്ചി തീരത്ത് നടക്കുക, മീൻ വലകളിൽ വീഴുന്നത് കാണുക, മത്സ്യങ്ങൾ ഗ്രിൽ ചെയ്യാൻ സമീപത്തുള്ള ഒരു സ്ഥലം കണ്ടെത്തുകയെന്നും പുസ്തകം പറയുന്നു.

TAGS :

Next Story