Quantcast

'ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും ജനവിഭാഗങ്ങൾക്ക് എതിരല്ല, അങ്ങനെ വരുത്തി തീർക്കാൻ ശ്രമിക്കുന്നു'; വി. മുരളീധരൻ

'മുസ്‍ലിം സമുദായത്തിന്‍റെ ആശങ്കകള്‍ ഉപയോഗിച്ചുകൊണ്ട് കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണം'

MediaOne Logo

Web Desk

  • Published:

    28 Jun 2023 6:21 AM GMT

ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും ജനവിഭാഗങ്ങൾക്ക് എതിരല്ല, അങ്ങനെ വരുത്തി തീർക്കാൻ ശ്രമിക്കുന്നു; വി. മുരളീധരൻ
X

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും ജന വിഭാഗങ്ങൾക്ക് എതിരല്ലെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. അങ്ങനെ വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനയെ ബഹുമാനിക്കുന്ന ആരും ഏക സിവിൽ കോഡിനെ എതിർക്കില്ലെന്നും വി. മുരളീധരൻ പറഞ്ഞു.

'കോടതി വിധികള്‍ രാജ്യത്ത് ഏകസിവില്‍ കോഡ് ഉണ്ടാക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. മുസ്‍ലിം സമുദായത്തിന്‍റെ ആശങ്കകള്‍ ഉപയോഗിച്ചുകൊണ്ട് കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്നത് തെറ്റിദ്ധാരണയാണ്'. ആ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story