Quantcast

തിരുവനന്തപുരത്ത് 107 ഗുണ്ടകൾ പിടിയിൽ: 94 പേർ പിടികിട്ടാപ്പുള്ളികൾ

റൂറൽ എസ്പി ഡി ശിൽപ്പയുടെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്

MediaOne Logo

Web Desk

  • Updated:

    2022-09-03 08:00:17.0

Published:

3 Sep 2022 7:52 AM GMT

തിരുവനന്തപുരത്ത് 107 ഗുണ്ടകൾ പിടിയിൽ: 94 പേർ പിടികിട്ടാപ്പുള്ളികൾ
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകൾ പിടിയിൽ. തിരുവനന്തപുരം റൂറൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഗുണ്ടകൾ പിടിയിലായത്. റൂറൽ എസ്പി ഡി ശിൽപ്പയുടെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.

ഗുണ്ടകളെക്കുറിച്ച് വ്യാപക പരാതികളുയർന്ന സാഹചര്യത്തിലാണ് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന ഇന്ന് പുലർച്ചെ നടത്തിയത്. വാറണ്ട് പ്രതികളുൾപ്പടെ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പോലീസ്‌ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളികളെയും പരിശോധനയിൽ പിടികൂടി.

ഓണമുൾപ്പടെയുള്ള ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ കരുതൽ തടങ്കൽ കൂടി ഉൾപ്പെടുത്തിയാണ് പരിശോധന നടത്തുന്നത്. ലഹരി മാഫിയയുമായി ബന്ധപ്പെട്ട പരിശോധനകളും പോലീസ് കാര്യമായി നടത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഗുണ്ടാസംഘങ്ങൾ പ്രധാന വരുമാനമാർഗമായി കാണുന്നത് ലഹരിക്കടത്ത് ആണെന്നാണ് വിവരം.

TAGS :

Next Story