മലപ്പുറത്ത് പത്താം ക്ലാസുകാരൻ പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം
ക്രിസ്മസ് പരീക്ഷക്കാലത്ത് ഉണ്ടായ വാക് തർക്കത്തിൻ്റെ പകവീട്ടിയതാണ് ആറംഗ സംഘമെന്ന് പരിക്കേറ്റ മുബീൻ മീഡിയവണിനോട്

മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. മലപ്പുറം മൂർക്കനാട് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുബീനെയാണ് പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് പരീക്ഷക്കാലത്ത് ഉണ്ടായ വാക് തർക്കത്തിൻ്റെ പകവീട്ടിയതാണ് ആറംഗ സംഘമെന്ന് പരിക്കേറ്റ മുബീൻ മീഡിയവണിനോട് പറഞ്ഞു.
മുബീനെ ആക്രമിച്ചതിനു ശേഷം വിദ്യാർത്ഥികൾ തമ്മിൽ സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശം മീഡിയവണിന് ലഭിച്ചു. മുബീന്റെ കണ്ണ് അടിച്ചു പൊളിച്ചിട്ടുണ്ടന്ന് ഓഡിയോ സന്ദേശത്തിൽ വിദ്യാർഥികൾ പറയുന്നു.
Next Story
Adjust Story Font
16

