Quantcast

പബ്ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല; പത്താം ക്ലാസുകാരൻ ഊഞ്ഞാലിൽ തൂങ്ങിമരിച്ചു

പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെ തുടർന്ന് അഭിജിത്തിനെ നേരത്തെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഫോണിനായി അഭിജിത്ത് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    30 May 2022 11:43 AM IST

പബ്ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല; പത്താം ക്ലാസുകാരൻ ഊഞ്ഞാലിൽ തൂങ്ങിമരിച്ചു
X

പാലക്കാട്: പബ്ജി കളിക്കാൻ പുതിയ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തു. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിത്താണ് വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തുങ്ങിമരിച്ചത്.

അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു അഭിജിത്ത്. എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം.

പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെ തുടർന്ന് അഭിജിത്തിനെ നേരത്തെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഫോണിനായി അഭിജിത്ത് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഭർത്താവുമായി വേർപ്പെട്ട താമസിക്കുന്ന ബിന്ദുവിന് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ഫോൺ വാങ്ങി നൽകാനായില്ല.

ഞായറാഴ്ച രാത്രിയോടെയാണ് അഭിജിത്ത് വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.

TAGS :

Next Story