Quantcast

വൈദ്യുതി ലൈൻ മാറ്റാൻ 12 ലക്ഷം, നവകേരള സദസ്സിലെ അപേക്ഷയ്ക്ക് മറുപടി; പ്രതിസന്ധിയിൽ ഒരു നാട്

വീടുകൾക്ക് മുകളിലൂടെയുള്ള 11 കെ.വി വൈദ്യുതി ലൈൻ മാറ്റുന്നതിന് മന്ത്രിമാർക്ക് ഉൾപ്പടെ നിരവധി അപേക്ഷകൾ നൽകിയെങ്കിലും ഫലം കണ്ടില്ല

MediaOne Logo

Web Desk

  • Updated:

    2024-02-11 01:31:06.0

Published:

11 Feb 2024 1:06 AM GMT

വൈദ്യുതി ലൈൻ മാറ്റാൻ 12 ലക്ഷം, നവകേരള സദസ്സിലെ അപേക്ഷയ്ക്ക് മറുപടി; പ്രതിസന്ധിയിൽ ഒരു നാട്
X

കൊല്ലം: വീടുകൾക്ക് മുകളിലൂടെ 11 കെ.വി വൈദ്യുതി ലൈൻ പോകുന്നതിൽ വർഷങ്ങളായി ബുദ്ധിമുട്ടിലാണ് കൊല്ലം മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ. ലൈൻ മാറ്റണമെന്ന അപേക്ഷയുമായി നവകേരള സദസ്സിനെ ഇവർ സമീപിച്ചു. ലൈൻ മാറ്റുന്നതിനു 12 ലക്ഷത്തിലധികം രൂപ കെട്ടിവയ്ക്കണം എന്നാണ് മറുപടി ലഭിച്ചത്. തങ്ങളുടെ ആവശ്യവുമായി ഇനി ആരെ സമീപിക്കണം എന്നറിയാതെ നിൽക്കുകയാണ് നാട്ടുകാർ.

വീടുകൾക്ക് മുകളിലൂടെയുള്ള 11 കെ വി വൈദ്യുതി ലൈൻ മാറ്റുന്നതിന് മന്ത്രിമാർക്ക് ഉൾപ്പടെ നിരവധി അപേക്ഷകളും നൽകി. ഒടുവിൽ നവ കേരള സദസിൽ പ്രദേശവാസിയായ അലാവുദ്ധീൻ നൽകിയ അപേക്ഷയ്ക്ക് 12,18,099 രൂപ അടയ്ക്കണം എന്ന മറുപടി ലഭിച്ചു.

അഞ്ച് പോസ്റ്റുകൾ മാറ്റണം. റോഡിന്റെ വശത്തുകൂടി നിലവിലെ 11 കെ.വി ലൈനുകൾ തമ്മിൽ ബന്ധിപ്പിച്ചാൽ ഇവരുടെ ദുരിതം മാറും. പക്ഷേ അതിന് കെ.എസ്.ഇ.ബി സ്ഥലം ജനപ്രതിനിധികളോ മുൻകൈ എടുക്കുന്നില്ല. വേനൽ കഠിനമാകുന്നതോടെ ഇവരുടെ ദുരിതം വർധിക്കാനും സാധ്യതയുണ്ട്. നിരവധി ആളുകളാണ് ഇവിടുത്തെ ജീവിതം മടുത്ത് സ്ഥലം ഉപേക്ഷിച്ച് പോകുന്നത്.

TAGS :

Next Story