Quantcast

വന്ദേഭാരത് ഉൾപ്പെടെ 13 ട്രെയിനുകൾക്ക് മലപ്പുറത്ത് സ്റ്റോപ്പില്ല, ശക്തമായ പ്രതിഷേധമുയരണം: കെ.ടി ജലീല്‍

'എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം'

MediaOne Logo

Web Desk

  • Published:

    22 April 2023 2:57 PM GMT

വന്ദേഭാരത് ഉൾപ്പെടെ 13 ട്രെയിനുകൾക്ക് മലപ്പുറത്ത് സ്റ്റോപ്പില്ല, ശക്തമായ പ്രതിഷേധമുയരണം: കെ.ടി ജലീല്‍
X

മലപ്പുറം: വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധവുമായി ജനപ്രതിനിധികള്‍. വന്ദേഭാരത്, രാജധാനി ഉൾപ്പെടെ 13 ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ലെന്ന് കെ.ടി ജലീല്‍‌ പറഞ്ഞു. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണമെന്ന് കെ.ടി ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചു.

കേന്ദ്രസർക്കാറിന്‍റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണമെന്ന് കെ.ടി ജലീല്‍ ആവശ്യപ്പെട്ടു. മലപ്പുറം, പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും കെ.ടി ജലീല്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് സ്റ്റോപ്പില്ലാത്ത 13 ട്രെയിനുകളുടെ പട്ടികയും കെ.ടി ജലീല്‍ പങ്കുവെച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല! മലപ്പുറത്തുകാരെന്താ കടലാസിന്‍റെ ആളുകളോ? വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. 2018ലെ സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം.

കേന്ദ്രസർക്കാറിന്‍റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം, പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം.

മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രെയിനുകൾക്ക് തിരൂർ ഉൾപ്പെടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?

1) ട്രെയിൻ നമ്പർ: 12217, കൊച്ചുവേളി-പനവേൽ

കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്

2) നമ്പർ: 19577, തിരുനൽവേലി-ജാം നഗർ എക്സ്പ്രസ്

3) നമ്പർ: 22630, തിരുനൽവേലി-ദാദർ എക്സ്പ്രസ്

4) നമ്പർ: 22659, കൊച്ചുവേളി-ഋഷികേശ് എക്സപ്രസ്

5) നമ്പർ: 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

6) നമ്പർ: 02197, ജബൽപൂർ സ്പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

7) നമ്പർ: 20923, ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്,

8) നമ്പർ: 22655, എറണാകുളം-ഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് എക്സപ്രസ്

9) നമ്പർ: 12483, അമൃതസർ വീക്കിലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്

10) നമ്പർ: 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്,

11) നമ്പർ: 20931, ഇൻഡോർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്

12) നമ്പർ: 12431, ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്

13) നമ്പർ: 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

മലപ്പുറം ജില്ലക്കാരെന്താ കടലാസിന്‍റെ ആളുകളോ?

നേരത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെ വിമര്‍ശിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ലഭിച്ചപ്പോള്‍ ചെങ്ങന്നൂരും തിരൂരും പട്ടികക്ക് പുറത്തായി. തിരുവനന്തപുരത്തു നിന്ന് കാസർകോടെത്താൻ ട്രെയിന്‍ 8 മണിക്കൂർ 5 മിനിട്ട് എടുക്കും. വ്യാഴാഴ്ച സർവീസില്ല.


വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല!!! മലപ്പുറത്തുകാരെന്താ കടലാസിൻ്റെ ആളുകളോ? വന്ദേഭാരത്, രാജധാനി...

Posted by Dr KT Jaleel on Saturday, April 22, 2023


TAGS :

Next Story