പത്തനംതിട്ടയില്‍ 13 കാരിയെ പീഡിപ്പിച്ച് സഹപാഠികള്‍; അഞ്ച് പേര്‍ക്കെതിരെ കേസ്, പ്രതികളിലൊരാള്‍ പെണ്‍കുട്ടി
സ്കൂളിലെ കൗൺസിലിംഗിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ

പത്തനംതിട്ട: പത്തനംതിട്ടയില്‍ 13 വയസുകാരിയെ സഹപാഠികൾ പീഡിപ്പിച്ചു. ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് സഹപാഠികൾ പീഡിപ്പിച്ചത്. അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളിൽ ഒരാൾ പെൺകുട്ടിയാണ്.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സഹപാഠികൾക്ക് പുറമെ, മറ്റ് ചിലരും പെൺകുട്ടിയെ പീഡിപ്പിച്ചതായി വിവരമുണ്ട്. ഇവരെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കേസിൽ പ്രതിയായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും സ്കൂളിന് സമീപത്ത് വെച്ചുമാണ് പീഡനം നടന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പുറത്തുനിന്ന് എത്തിയ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Watch Video Report
Adjust Story Font
16

