Quantcast

വെള്ളറടയിൽ 13-കാരനെ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

വെള്ളറട സ്വദേശി അഭിലേഷ് ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    22 Jun 2024 2:39 PM IST

13 year old boy died in Vellarada
X

തിരുവനന്തപുരം: വെള്ളറടയിൽ 13-കാരനെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളറട സ്വദേശി അഭിലേഷ് ആണ് മരിച്ചത്. വീടിനുള്ളിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയ നിലയിലായിരുന്നു. ഇന്ന് രാവിലെ 10.30 ഓടെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു.

കൈകൾ തോർത്തുകൊണ്ട് കെട്ടിവച്ച നിലയിൽ കണ്ടെത്തിയതിനാൽ ആത്മഹത്യയല്ലെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവസ്ഥലത്ത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

TAGS :

Next Story