Quantcast

കോഴിക്കോട് ജില്ലയിലെ 12പഞ്ചായത്തുകളിൽ നിരോധനാജ്ഞ

ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ഉയർന്നതിനാലാണ് നടപടി.

MediaOne Logo

Web Desk

  • Updated:

    2021-04-20 13:15:20.0

Published:

20 April 2021 6:44 PM IST

കോഴിക്കോട് ജില്ലയിലെ 12പഞ്ചായത്തുകളിൽ നിരോധനാജ്ഞ
X

കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തുകളുടെ ടെസ്റ്റ് പോസ്റ്റിവിറ്റി ജില്ലയുടെ നിരക്കിനെക്കാളും ഉയർന്നതിനാലാണ് നടപടി. ചക്കിട്ടപാറ, കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ഒളവണ്ണ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളില്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ടാകും. നാളെ മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. നേരത്തെ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ മാത്രമായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്തില്‍ മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.

TAGS :

Next Story