Quantcast

ഊർങ്ങാട്ടിരിയില്‍ 15കാരനെ കാണാതായിട്ട് ഒരാഴ്ച; ഒരു നാട് മുഴുവന്‍ തെരച്ചില്‍ തുടരുന്നു

വെറ്റിലപ്പാറയിൽ ഹസൻകുട്ടിയുടെ മകൻ മുഹമ്മദ് സൗഹാനെയാണ് കഴിഞ്ഞ ശനിയാഴ്ച കാണാതായത്

MediaOne Logo

Web Desk

  • Updated:

    2021-08-20 08:29:26.0

Published:

20 Aug 2021 8:03 AM GMT

ഊർങ്ങാട്ടിരിയില്‍ 15കാരനെ കാണാതായിട്ട് ഒരാഴ്ച; ഒരു നാട് മുഴുവന്‍ തെരച്ചില്‍ തുടരുന്നു
X

മലപ്പുറം ഊർങ്ങാട്ടിരി വെറ്റിലപ്പാറയിൽ 15കാരനെ കാണാതായി ഒരാഴ്ചയാകുന്നു. ഹസൻകുട്ടിയുടെ മകൻ മുഹമ്മദ് സൗഹാനെയാണ് കഴിഞ്ഞ ശനിയാഴ്ച കാണാതായത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പരിസര പ്രദേശങ്ങളിലും മറ്റും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

വീടിന് പരിസരത്ത് നിന്നാണ് 15കാരൻ മുഹമ്മദ് സൗഹാനെ കാണാതായത്. മാനസികാസ്വാസ്ഥ്യമുള്ള കുട്ടിയായതിനാൽ വീടിന്റ പരിസരം വിട്ടു പോകാനിടയില്ലെന്നാണ് നിഗമനം. പൊലീസും നാട്ടുകാരും ഡോഗ് സ്ക്വാഡിന്‍റെ ഉൾപ്പെടെ സഹായത്തോടെ തെരച്ചിൽ നടത്തി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളിൽ തെരഞ്ഞിട്ടും ഫലമുണ്ടായില്ല.

വീടിനോട് ചേർന്ന വനപ്രദേശത്ത് ഏതാണ്ട് പൂർണമായും തെരച്ചിൽ നടത്തിയിട്ടും സൂചനകൾ പോലും ലഭിച്ചിട്ടില്ല, ഇതോടെയാണ് ആശങ്ക ഇരട്ടിയായത്. കുട്ടി പുറത്ത് പോകാനിടയുള്ള വഴികളിലെയും, സമീപത്തെ കടകളിലെയും ഉൾപ്പെടെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. കുട്ടിയെ കാണാതായി ഒരാഴ്ചയോളമായിട്ടും ഒരു സൂചനയും ലഭിക്കാത്തതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

TAGS :

Next Story