Quantcast

ബജറ്റില്‍ കെ.എസ്.ആര്‍.ടി.സി ക്കായി 1,500 കോടി വകയിരുത്തിയേക്കും

പുതിയ ബസുകള്‍ വാങ്ങുന്നത് പതിവ് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങരുതെന്ന് യൂണിയനുകള്‍

MediaOne Logo

Web Desk

  • Updated:

    2023-01-31 01:11:14.0

Published:

31 Jan 2023 1:03 AM GMT

ksrtc
X

ksrtc

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ക്കായി ഇത്തവണ ബജറ്റില്‍ 1,500 കോടി രൂപ വകയിരുത്തിയേക്കും.സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാനാണ് കഴിഞ്ഞ ബജറ്റിനെക്കാൾ ‍ 500 കോടി രൂപ അധികമായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. പുതിയ ബസുകള്‍ വാങ്ങുന്നത് പതിവ് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങരുതെന്നാണ് യൂണിയനുകളുടെ ആവശ്യം.

1000 കോടിയാണ് പൊതുവെ കെഎസ്ആര്‍ടിസിക്കായി ബജറ്റില്‍ വകയിരുത്തുന്നത്. എന്നാല്‍ ഈ തുക കോര്‍പ്പറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപകരിക്കാറില്ല. പെന്‍ഷന്‍ വിതരണത്തിനായി സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നെടുക്കുന്ന വായ്പ തിരിച്ചടവിന് മാസം 65 കോടി വീതം ബജറ്റ് വിഹിതത്തില്‍ നിന്നാണ് നല്‍കുന്നത്. ഇതിന് പുറമെ എല്ലാ മാസവും 50 കോടി രൂപ ശമ്പളത്തിനായും സര്‍ക്കാര്‍ സഹായിക്കുന്നുണ്ട്. 2016 മുതലുള്ള ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്ന 3500 ബസില്‍ ആകെ 136 ബസാണ് വാങ്ങിയത്. അതെല്ലാം സ്വിഫ്റ്റ് കമ്പനിയുടെ അധീനതയിലാണ്. പുതിയ ബസുകളില്ലാതെ കെഎസ്ആര്‍ടിസിക്ക് മുന്നോട്ട് പോകാനാകില്ല.

ബജറ്റിലൂടെ അധികമായി നല്‍കാന്‍ ഉദ്ദേശിക്കുന്ന 500 കോടി കെഎസ്ആര്‍ടിസിയുടെ അന്ത്യം കുറിക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. 10,000 ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കാനുള്ള നീക്കം മാനേജ്മെന്‍റ് നടത്തുന്നതായാണ് വിവരം. ഇതില്‍ 7500 പേര്‍ 50 വയസിന് മുകളിലുള്ളവരാണ്. ഇവര്‍ ഒഴിഞ്ഞു പോയാല്‍ 50 കോടി രൂപ ശന്പളയിനത്തില്‍ ലാഭിച്ച് ധവകുപ്പിന് മുന്നില്‍ കൈ നീട്ടേണ്ട സ്ഥിതി ഒഴിവാക്കാനാകുമെന്നതാണ് മാനേജ്മെന്‍റ് തന്ത്രം.

TAGS :

Next Story