വിതുരയിൽ 18 വയസുകാരിയുടെ മരണം; യുവാവ് അറസ്റ്റിൽ

മേമല സ്വദേശി കിരൺകുമാറാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2022-05-15 02:01:29.0

Published:

15 May 2022 2:01 AM GMT

വിതുരയിൽ 18 വയസുകാരിയുടെ മരണം; യുവാവ് അറസ്റ്റിൽ
X

തിരുവനന്തപുരം: വിതുരയിൽ 18 വയസുകാരി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വിതുര മേമല സ്വദേശി കിരൺകുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം 30ാം തീയതിയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. കിരൺകുമാറുമായി പെൺകുട്ടി രണ്ട് വർഷമായി അടുപ്പത്തിലാണ്. തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് വിവാഹം നടത്താം എന്ന ധാരണയിലെത്തി. പ്രതി ബന്ധത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

മരിക്കുന്നതിന് തൊട്ട് മുമ്പ് പെൺകുട്ടി കിരൺകുമാറുമായി ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു. മരിക്കാൻ പോകുന്നുവെന്ന് പ്രതിയോട് പെൺകുട്ടി പറഞ്ഞു. കിരൺകുമാർ ഉടൻതന്നെ വീട്ടിൽ വന്ന് നോക്കിയെങ്കിലും പെൺകുട്ടി മരിച്ചിരുന്നു. പ്രതി തന്നെയാണ് ബന്ധുകളെ വിവരമറിയിച്ചതും.എന്നാൽ സംശയം തോന്നിയ ബന്ധുകൾ പോലീസിനെ അറിയച്ചതിനെ തുടർന്നാണ് കിരൺ കുമാറിനെ ചോദ്യം ചെയ്തത്.

പെൺകുട്ടി പറഞ്ഞതിനെ തുടർന്ന് പണം വാങ്ങാൻ വന്നതാണെന്നും വന്നപ്പോൾ മൃതദേഹം കണ്ടു എന്നുമായിരുന്നു പ്രതിയുടെ മൊഴി. പെൺകുട്ടിയുടെ ഫോണിൽ നിന്ന് പ്രതിക്ക് എതിരായ തെളിവുകൾ ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS :

Next Story