വർക്കലയിൽ 19 കാരിയായ നവവധു ജീവനൊടുക്കിയ നിലയിൽ
ചൊവ്വാഴ്ചയാണ് നാസിയ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചത്

തിരുവനന്തപുരം: വർക്കലയിൽ 19 കാരിയായ നവവധു ജീവനൊടുക്കി. വർക്കല റാത്തിക്കൽ സ്വദേശി നാസിയയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് നാസിയ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.
തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. രണ്ടുമാസം മുമ്പായിരുന്നു പരവൂർ തെക്കുംഭാഗം സ്വദേശി അൻസാറുമായുള്ള വിവാഹം. അൻസാർ വിദേശത്ത് പോയതിന് പിന്നാലെ നാസിയ വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. നിലവിലെ സാഹചര്യത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുക.
Next Story
Adjust Story Font
16

