Quantcast

മലപ്പുറത്തെ ഒരുവയസുകാരന്‍റെ മരണം; ആന്തരിക അവയവങ്ങൾ പരിശോധനക്കയച്ചു

പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് ഇന്ന് കൈമാറും

MediaOne Logo

Web Desk

  • Published:

    30 Jun 2025 9:22 AM IST

മലപ്പുറത്തെ ഒരുവയസുകാരന്‍റെ മരണം; ആന്തരിക അവയവങ്ങൾ പരിശോധനക്കയച്ചു
X

മലപ്പുറം:കാടാമ്പുഴ പാങ്ങിലെ ഒരു വയസുകാരന്റെ മരണത്തിൽ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും.ആന്തരിക അവയവങ്ങൾ പരിശോധനക്ക് അയച്ചു.ആന്തരിക പരിശോധനകളുടെ ഫലംകൂടി വന്നാലേ മരണകാരണം വ്യക്തമാകൂ.രണ്ട് ദിവസം മുൻപാണ് അക്യുപഞ്ചറിസ്റ്റ് ഹിറ അരീറയുടെ മകൻ മരിച്ചത്.

കുഞ്ഞിന് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളതായി പ്രാഥമിക വിവരം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം ഖബറടക്കിയിരുന്നു. കഴിഞ്ഞദിവസമാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടക്കലിലെ വാടകവീട്ടിൽ വെച്ച് കുഞ്ഞു മരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെയോടെ ഖബറടക്ക ചടങ്ങുകളും നടന്നിരുന്നു. എന്നാൽ കുഞ്ഞിന് മതിയായ ചികിത്സ നൽകാത്തതാണ് മരണകാരണം എന്ന് പരാതി ഉയർന്നതോടെ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതരും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് മാതാപിതാക്കള്‍ക്കെതിരെയുള്ള പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്ന വ്യക്തിയാണ്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്ന ആരോപണമാണ് ഉയരുന്നത്.


TAGS :

Next Story