'നിനക്ക് മാത്രം വീടില്ലാല്ലോ,സക്കാത്തിന് പൊയ്ക്കൂടെ എന്ന് കൂട്ടുകാർ കളിയാക്കുമായിരുന്നു'; ഒടുവില്‍ ഷിഹാന്‍റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു
പീപ്പിൾസ് ഫൗണ്ടേഷനാണ് ഷിഹാന് വീട് നിർമിച്ചു നൽകിയത്

Photo| MediaOne
കൊല്ലം: 'മഴയും വെയിലും കൊള്ളാത്ത അടച്ചുറപ്പുള്ളൊരു വീടുവേണം, സമ്മാനങ്ങള്‍ മഴ നനയാതെ സൂക്ഷിക്കണം'. കൊല്ലത്തെ ഒരു പന്ത്രണ്ടു വയസുകാരന്റെ ആഗ്രഹം ആയിരുന്നു ഇത്. കൂട്ടുകാരുടെ കളിയാക്കലുകൾ സഹിക്കാൻ വയ്യാതെ നെടുമ്പന സ്വദേശി ഷിഹാൻ ശിഹാബ് ആവശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ പീപ്പിൾസ് ഫൗണ്ടേഷൻ വീട് നിർമിച്ചു നൽകി.
'നിനക്ക് മാത്രം വീടില്ലാല്ലോ,സക്കാത്തിന് പൊയ്ക്കൂടെ എന്ന് കൂട്ടുകാർ കളിയാക്കുമായിരുന്നു..മഴയത്തൊക്കെ പേടിച്ചാണ് കിടന്നുറങ്ങിരുന്നു.കാറ്റടിച്ചാല്‍ ഷീറ്റൊക്കെ പറന്നുപോകും.വെള്ളം നിറയും.ഞാന്‍ വിഡിയോ ഇട്ടപ്പോള്‍ പീപ്പിള്‍ ഫൗണ്ടേഷൻ വീട് വെച്ചുതന്നു.നേരത്തെ സമ്മാനങ്ങള്‍ ഒക്കെ വെള്ളം വീഴുമായിരുന്നു.ഇന്ന് എന്‍റെ സമ്മാനങ്ങള്‍ വെള്ളം നനയാതെ വെക്കാലോ... ഷിഹാന്‍ മീഡിയവണിനോട് പറയുന്നു.
'നമുക്ക് മാത്രം വീടില്ലാല്ലോ എന്ന് എപ്പോഴും മകന്‍ പറയുമായിരുന്നു.ഇങ്ങനെയൊരു വീട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നമ്മളെക്കൊണ്ട് സാധിക്കാത്തെ ആഗ്രഹം സാധിച്ചു..' ഷിഹാന്‍റെ മാതാപിതാക്കള്‍ പറയുന്നു.
വീടില്ലാത്തത് കൊണ്ട് കൂട്ടുകാര്‍ കളിയാക്കി എന്ന് കേട്ടപ്പോള്‍ വല്ലാത്തവിഷമം തോന്നിയെന്നും അതുകൊണ്ടാണ് പെട്ടന്ന് ഷിഹാന് വീട് വെച്ചുകൊടുത്തതെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികള്‍ പറഞ്ഞു. ഷിഹാന്‍ സ്കൂളിലും മിടുക്കനായ വിദ്യാര്‍ഥിയാണെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
Adjust Story Font
16

