ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാര്‍ മറിഞ്ഞു; 20കാരിക്ക് ദാരുണാന്ത്യം
ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ പടിമരുതിൽ അപകടത്തിൽപ്പടുകയായിരുന്നു

കാസർകോട്: കാസർകോട് ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യ ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞു അതേ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിലെ ബാബുവിന്റെ മകൾ മഹിമയാണ് (20)മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാര് പടിമരുതിൽ അപകടത്തിൽപ്പടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ഇവർ മൂന്ന് പേരെയും കാസർകോട് ചെർക്കള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക
Next Story
Adjust Story Font
16

