അട്ടപ്പാടിയിൽ 200 കിലോ ചന്ദനം പിടികൂടി; ഏഴ് പേർ അറസ്റ്റിൽ
ഷോളയൂർ മരപ്പാലത്ത് നിന്നും ചന്ദന കഷ്ണങ്ങൾ കാറിൽ കയറ്റുന്നതിനിടെയാണ് വനം വകുപ്പ് പ്രതികളെ പിടികൂടിയത്

പാലക്കാട്: അട്ടപ്പാടിയിൽ ചന്ദന മോഷണ സംഘം പിടിയിൽ. തമിഴ്നാട് തിരുവണ്ണമല സ്വദേശികളടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 200 കിലോയോളം ചന്ദനം പിടികൂടി.
തമിഴ്നാട് തിരുവണ്ണമല സ്വദേശികളായ മുരളി, കുപ്പുസ്വാമി, സെന്തിൽ, കുമാർ, തങ്കരാജ്, പാലക്കാട് വാഴമ്പുറം സ്വദേശി ഗഫൂർ അലി, വല്ലപ്പുഴ സ്വദേശി ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഷോളയൂർ മരപ്പാലത്ത് നിന്നും ചന്ദന കഷ്ണങ്ങൾ കാറിൽ കയറ്റുന്നതിനിടെയാണ് വനം വകുപ്പ് പ്രതികളെ പിടികൂടിയത്.
Next Story
Adjust Story Font
16

