കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി ഇന്ന് ഡല്‍ഹിക്ക്

കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി ഇന്ന് ഡല്‍ഹിക്ക്
ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരാണ് ഹൈകമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് പോവുന്നത്.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റുമായി ഇന്ന് ഡല്‍ഹിക്ക് പോകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് ഹൈകമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് പോവുന്നത്. യുഡിഎഫിലെ കക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഡല്‍ഹിക്ക് തിരിക്കാനാണ് തീരുമാനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി, സ്ക്രീനിങ്ങ് കമ്മിറ്റി എന്നിവ കൂടിയതിന് ശേഷം ഈ മാസം മുപ്പത്തിയൊന്നിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്ര്സ നേതൃത്വം.
നേതാക്കള്‍ ഡല്‍ഹിയിലെത്തിയ ശേഷം ആദ്യ സ്ക്രീനിങ് കമ്മിറ്റി യോഗം നടന്നേക്കും. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്നിക്, അജയ് മാക്കന്‍ തുടങ്ങിയവരാണ് എഐസിസിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പുറമേ ആര്യാടന്‍ മുഹമ്മദ്, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ എന്നിവരും സ്ക്രീനിങ് കമ്മിറ്റിയില്‍ ഉണ്ട്.
Adjust Story Font
16

