Quantcast

ആര്‍എസ്‌‍പി മൂന്നു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

MediaOne Logo

admin

  • Published:

    1 April 2016 10:52 PM IST

ആര്‍എസ്‌‍പി മൂന്നു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
X

ആര്‍എസ്‌‍പി മൂന്നു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ചവറയില്‍ ഷിബു ബേബി ജോണും ഇരവിപുരത്ത് എ എ അസീസും വീണ്ടും മത്സരിക്കും. കുന്നത്തൂരിലെ സ്ഥാനാര്‍ഥി ഉല്ലാസ് കോവൂരാണ്

ആര്‍എസ്പി മൂന്നു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണും ഇരവിപുരത്ത് എ എ അസീസും വീണ്ടും മത്സരിക്കും. കുന്നത്തൂരിലെ സ്ഥാനാര്‍ഥി ഉല്ലാസ് കോവൂരാണ്. 5 സീറ്റുകളില്‍ മത്സരിക്കാന്‍ യുഡിഎഫുമായി ധാരണയായെന്നും സൂചന.

യുഡിഎഫുമായി അന്തിമ ധാരണയില്‍ എത്തിയിട്ടില്ലെങ്കിലും സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ നേരത്തെ ധാരണയായിരുന്നു. കഴിഞ്ഞ തവണ ആര്‍ എസ് പി മത്സരിച്ച സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്

കോവൂര്‍ കുഞ്ഞുമോന്റെ ബന്ധുവിനെ തന്നെയാണ് കുന്നത്തൂരില്‍ മത്സരരംഗത്തിറക്കിയിരിക്കുന്നത്. പ്രമുഖ ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറാണ് ഉല്ലാസ് കോവൂര്‍. കോവൂര്‍ കുഞ്ഞുമോനെ തോല്പിക്കുകയാണ് ലക്ഷ്യമെന്നും എ എ അസീസ് പറഞ്ഞു

തിരുവനന്തപുരത്ത് അരുവിക്കരക്ക് പകരം ആറ്റിങ്ങല്‍ സീറ്റില്‍ മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. ആലപ്പുഴ മണ്ഡലത്തില്‍ ഒരു സീറ്റുകൂടി ലഭിച്ചാല്‍ 5 സീറ്റെന്ന ധാരണയില്‍ ആര‍് എസ് പി എത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

TAGS :

Next Story