Quantcast

നിലമ്പൂരിലെ സ്ഥാനാര്‍ഥിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

MediaOne Logo

admin

  • Published:

    26 April 2016 11:58 AM IST

നിലമ്പൂരിലെ സ്ഥാനാര്‍ഥിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം
X

നിലമ്പൂരിലെ സ്ഥാനാര്‍ഥിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

വ്യവസായിയായ പി വി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ രണ്ടിടത്ത് പ്രകടനം നടത്തി

നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത്. വ്യവസായിയായ പി വി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ രണ്ടിടത്ത് പ്രകടനം നടത്തി. സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ തവണ മത്സരിച്ച പ്രഫസര്‍ തോമസ് മാത്യുവിനെ ഇവര്‍ സമീപിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍‍ ഇരുമുന്നണികള്‍ക്കുമെതിരെ മത്സരിച്ച വ്യവസായി പി വി അന്‍വറിനെയാണ് സിപിഎം നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിച്ച‍ ഏറനാട് മണ്ഡലത്തില്‍ സിപിഎമ്മിന്റെ രഹസ്യ പിന്തുണ ലഭിച്ച പി വി അന്‍വര്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അന്‍വറിനെ ഇത്തവണ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കാനുള്ള സിപിഎം നീക്കത്തിനെതിരെ വ്യാപകപ്രതിഷേധമാണ് മണ്ഡലത്തിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. സിപിഎം നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ചുങ്കത്തറ, എടക്കര എന്നിവിടങ്ങളില്‍ നടന്ന പ്രകടനത്തില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ സിപിഐക്കാരും പങ്കെടുത്തു. ഇടതുവിരുദ്ധനെ ഒഴിവാക്കി, ഇടതുപക്ഷ സ്ഥനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

അന്‍വറിന്‍റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നവര്‍ കഴിഞ്ഞ തവണ മത്സരിച്ച പ്രഫസര്‍ തോമസ് മാത്യുവിനെ സമീപിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയാവണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്‍വറിനെ സ്ഥാനാര്‍ഥിയാകുന്നതിനോട് സിപിഎം എടക്കര, നിലമ്പൂര്‍ ഏരിയ കമ്മറ്റികളിലെ ഭൂരിഭാഗം പേര്‍ക്കും എതിര്‍പ്പുണ്ട്.

TAGS :

Next Story