Quantcast

യുഡിഎഫിനെതിരെ ബാര്‍ മുതലാളിമാര്‍ ഇനിയും ആയുധങ്ങള്‍ പുറത്തെടുക്കും: കുഞ്ഞാലിക്കുട്ടി

MediaOne Logo

admin

  • Published:

    30 April 2016 4:53 PM GMT

യുഡിഎഫ് അധികാരത്തില്‍ തുടരുന്നത് തടയാന്‍ ബാര്‍ മുതലാളിമാര്‍ ഇനിയും ആയുധങ്ങള്‍ പുറത്തെടുക്കുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.

യുഡിഎഫ് അധികാരത്തില്‍ തുടരുന്നത് തടയാന്‍ ബാര്‍ മുതലാളിമാര്‍ ഇനിയും ആയുധങ്ങള്‍ പുറത്തെടുക്കുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിന്റെ കേരളയാത്രക്ക് കോഴിക്കോട് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ നാദാപുരത്ത് ആയിരങ്ങളാണ് ജാഥയെ വരവേറ്റത്. കുറ്റിയാടിയിലും പേരാമ്പ്രയിലും ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വെച്ച് ജനങ്ങളെ സമീപിക്കാന്‍ യുഡിഎഫിന് ആത്മവിശ്വാസമുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊയിലാണ്ടിയിലെയും വടകരയിലെയും സ്വീകരണത്തിന് ശേഷം ജാഥ വയനാട് ജില്ലയില്‍ പ്രവേശിച്ചു.

TAGS :

Next Story