Quantcast

സത്യഭാമ കോണ്‍ഗ്രസ് വിമതയായി മത്സരിക്കും

MediaOne Logo

admin

  • Published:

    30 April 2016 10:09 PM IST

സത്യഭാമ കോണ്‍ഗ്രസ് വിമതയായി മത്സരിക്കും
X

സത്യഭാമ കോണ്‍ഗ്രസ് വിമതയായി മത്സരിക്കും

കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍കൌണ്‍സിലര്‍ സി പി സത്യഭാമ നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിക്കും

കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍കൌണ്‍സിലര്‍ സി പി സത്യഭാമ നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിക്കും. വാര്‍ഡിനെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് അവഗണിക്കുന്നുവെന്ന് ആരോപിച്ച് കോര്‍പറേഷന്‍ ഓഫീസില്‍ മേയറുടെ ചേംബറില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സത്യഭാമ ശ്രദ്ധാകേന്ദ്രമായത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായുളള പടലപിണക്കമാണ് സത്യഭാമ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുളള കാരണം.

കോഴിക്കോട് നോര്‍ത്തിലാണ് മത്സരിക്കുക. നിലവിലെ എംഎല്‍എ എ പ്രദീപ്കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എല്‍ഡിഎഫ് കഴിഞ്ഞ രണ്ട് തവണയായി ജയിച്ചുവരുന്ന മണ്ഡലമാണെങ്കിലും ശക്തമായ മത്സരമായിരിക്കും കോഴിക്കോട് നോര്‍ത്തില്‍ നടക്കുക. കോണ്‍ഗ്രസിന് ലഭിക്കേണ്ട കുറച്ച് വോട്ട് സത്യഭാമയ്ക്ക് പോയാല്‍ അത് പാര്‍ട്ടിക്ക് മണ്ഡലത്തില്‍ ക്ഷീണം ചെയ്യും.

TAGS :

Next Story