Quantcast

ഇരവിപുരം സീറ്റിനെ ചൊല്ലി ആര്‍‍എസ്‍പി-ലീഗ് പോര്

MediaOne Logo

admin

  • Published:

    30 April 2016 4:28 PM IST

ഇരവിപുരം സീറ്റ് വിഷയത്തില്‍ വിഷയത്തില്‍ ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറി എ എ അസീസ് നടത്തിയത് മ്ലേച്ഛമായ പ്രസ്താവനയാണെന്ന് മുസ‍്‍ലിം ലീഗ്.

ഇരവിപുരം സീറ്റ് വിഷയത്തില്‍ വിഷയത്തില്‍ ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറി എ എ അസീസ് നടത്തിയത് മ്ലേച്ഛമായ പ്രസ്താവനയാണെന്ന് മുസ‍്‍ലിം ലീഗ്. സമ്മര്‍ദത്തിലൂടെ ഇരവിപുരം സീറ്റ് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ലീഗ് പ്രവര്‍ത്തകരുടെ വികാരം ആര്‍എസ്പി അറിയുമെന്നും ലീഗ് ജില്ലാ പ്രസിഡന്‍റ് എ യൂനസ് കുഞ്ഞ് മീഡിയവണിനോട് പറഞ്ഞു.

ഇരവിപുരം സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറി എ എ അസീസ് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ യൂനുസ് കുഞ്ഞിനെതിരെ രൂക്ഷമായ വിമര്‍ശമുന്നയിച്ചത്. ഇരവിപുരത്ത് ആര്‍എസ്‍പി മത്സരിക്കുന്ന കാര്യം കശുവണ്ടി മുതലാളിയല്ല തീരുമാനിക്കുകയെന്നായിരുന്നു അസീസിന്റെ പരാമര്‍ശം. ഇതിനോടാണ് ലീഗ് ജില്ലാ പ്രസിഡന്റിന്റെ പ്രതികരണം.

ആര്‍എസ്‍പി സിറ്റിങ് സീറ്റായ ഇരവിപുരം കാലങ്ങളായി ലീഗ് മത്സരിക്കുന്ന മണ്ഡലമാണ്. സീറ്റ് ആര്‍എഎസ്‍പിക്ക് വിട്ടുകൊടുക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. സിറ്റിംഗ് സീറ്റിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച വേണ്ടെന്ന് ആര്‍എസ്‍പിയും തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തി ഇരവിപുരം പിടിച്ചെടുക്കാനുളള നീക്കവും ലീഗിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കൊല്ലം യുഡിഎഫില്‍ സീറ്റ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്.

TAGS :

Next Story