Quantcast

രണ്ട് പത്രങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ സര്‍ക്കാര്‍ പരസ്യം: പെയ്ഡ് ന്യൂസിനേക്കാള്‍ ഗുരുതരമെന്ന് പ്രസ് കൌണ്‍സില്‍

MediaOne Logo

admin

  • Published:

    1 May 2016 7:51 AM IST

തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രമുഖ ദിനപത്രങ്ങളില്‍ ഉയര്‍ന്ന താരിഫ് നല്‍കി പരസ്യം നല്‍കിയെന്ന് പെയ്ഡ് ന്യൂസുകളെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സംഘത്തിന്റെ കണ്ടെത്തല്‍

തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രമുഖ ദിനപത്രങ്ങളില്‍ ഉയര്‍ന്ന താരിഫ് നല്‍കി പരസ്യം നല്‍കിയെന്ന് പെയ്ഡ് ന്യൂസുകളെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സംഘത്തിന്റെ കണ്ടെത്തല്‍. സര്‍ക്കാര്‍ നടപടി പെയ്ഡ് ന്യൂസുകളേക്കാള്‍ ഗുരുതര സ്വഭാവമുള്ളതാണെന്നും സംഘം വിലയിരുത്തി.

കേരളത്തില്‍ പ്രചാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് ദിനപത്രങ്ങളിലാണ് സര്‍ക്കാര്‍ ഉയര്‍ന്ന നിരക്കില്‍ പരസ്യം നല്‍കിയത്. കുടിയ നിരക്കില്‍ പരസ്യം നല്‍കുന്ന ദാതാക്കളോട് മാധ്യമസ്ഥാപനം അനുകൂല നിലപാട് എടുക്കുന്നത് സ്വാഭാവികമാണ്. പെയ്ഡ് ന്യുസുകളേക്കാള്‍ ഗുരുതര സ്വഭാവമുളളതാണ് സര്‍ക്കാര്‍ നടപടി.

പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗങ്ങളായവരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ പെയ്ഡ് ന്യുസുകളെ കുറിച്ച് പരിശോധിക്കാന്‍ നിയോഗിച്ചത്. സംഘത്തിന് ഇതുവരെ 64 പരാതികള്‍ ലഭിച്ചു. കേരളത്തില്‍ പ്രകടമായ പെയ്ഡ് ന്യൂസ് ഇല്ലെങ്കിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ രീതിയിലേക്കാണ് കേരളം പോകുന്നത്. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും പി ആര്‍ സ്ഥാപനങ്ങളെ ഉപയോഗിച്ചാണ് പ്രാചാരണം നടത്തുന്നത്. വന്‍ പണച്ചിലവ് ഉണ്ടാകുമെങ്കിലും ഇക്കാര്യം വെളിപ്പെടുത്താറില്ലെന്നും സംഘം കണ്ടെത്തി.

TAGS :

Next Story