കുന്ദമംഗലം ടി സിദ്ധീഖിലൂടെ പിടിച്ചെടുക്കാന്‍ യുഡിഎഫ്

കുന്ദമംഗലം ടി സിദ്ധീഖിലൂടെ പിടിച്ചെടുക്കാന്‍ യുഡിഎഫ്
കുന്ദമംഗലത്തേക്ക് ഡിസിസി പ്രസിഡണ്ട് കെസി അബുവിന്റെ പേരാണ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നതെങ്കിലും വിജയ സാധ്യത മുന്‍ നിര്‍ത്തി ഹൈക്കമാന്‍ഡ് സിദ്ദിഖിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു...
കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന സീറ്റുകളിലൊന്നാണ് കുന്ദമംഗലം. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി സിദ്ദിഖാണ് കുന്ദമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കുന്ദമംഗലത്തേക്ക് ഡിസിസി പ്രസിഡണ്ട് കെസി അബുവിന്റെ പേരാണ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നതെങ്കിലും വിജയ സാധ്യത മുന്‍ നിര്‍ത്തി ഹൈക്കമാന്‍ഡ് സിദ്ദിഖിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 3269 വോട്ടിന്റെയും തദ്ദേശ തിരഞ്ഞെടുപ്പില്‍ 6563 വോട്ടിന്റെയും ഭൂരിപക്ഷം ഇടത് മുന്നണിക്ക് കുന്ദമംഗലം നിയമസഭ മണ്ഡലത്തിലുണ്ട്. ലീഗ് മത്സരിച്ചിരുന്ന സീറ്റ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുത്തതിന്റെ ആവേശം കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പിടിഎ റഹീമാണ് ഇടത് സ്ഥനാര്‍ത്ഥി.
കൊടുവള്ളിയില്‍ ലീഗ് വിമതനെ ഇടത് സ്ഥനാര്‍ത്ഥിയാക്കുന്നതില്‍ പിടിഎ റഹീമാണ് മുന്‍ കൈയെടുത്തത്. അതു കൊണ്ടു തന്നെ പിടിഎ റഹീമിന്റെ തോല്‍വി ലീഗിനും അനിവാര്യം. പി ടി എ റഹീമിന് മണ്ഡലത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനായില്ലെന്ന പ്രചരണമാണ് യുഡിഎഫ് മുന്നോട്ട് വെക്കുന്നത്.
എ പി വിഭാഗം സുന്നികള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് കുന്ദമംഗലം. ഈ വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള ശ്രമം കോണ്‍ഗ്രസ് ക്യാമ്പ് നടത്തുന്നുണ്ട്. ബിജെപി കുന്ദമംഗത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാര്യമായ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്.
Adjust Story Font
16

