ഉറച്ച വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫ്

ഉറച്ച വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫ്
80 മുതല്‍ 90സീറ്റുകള്‍ വരെ നേടുമെന്ന് എല്‍ഡിഎഫ്
വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഉറച്ച വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 80 മുതല്‍ 90 വരെ സിറ്റുകള്‍ ലഭിക്കുമെന്നും മുന്നണി നേതൃത്വം അവകാശപ്പെടുന്നു.
സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് ഇടതു മുന്നണിയുടെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും എല്‍ഡിഎഫിന് അനുകൂലമാണ്. സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം യുഡിഎഫിന്റ 20ലേറെ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നും മുന്നണി നേതൃത്വം കണക്ക് കൂട്ടുന്നു.
വലിയ ഭൂരിപക്ഷം കിട്ടുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്ന ജില്ലകള്‍ ഇവയാണ്- കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം. കൂടാതെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ 2011 നേക്കാള്‍ മെച്ചപ്പെട്ട ഫലമുണ്ടാകും. കടുത്ത പോരാട്ടം നടന്ന നേമം, വട്ടിയൂര്‍കാവ്, ചവറ, ആറന്‍മുള, അഴീക്കോട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ അടിയൊഴുക്കുകള്‍ വിജയം കൊണ്ടുവരും. 80 മുതല്‍ 90 വരെ സീറ്റുകളില്‍ വിജയിക്കാനാകുമെന്നാണ് അവസാനവട്ട വിലയിരുത്തലില്‍ എല്‍ഡിഎഫ് നേതൃത്വം പറയുന്നത്.
എക്‌സിററ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗവും സംസ്ഥാനത്ത് ഇടതുമുന്നണിക്ക് വിജയം പ്രവചിച്ചിരുന്നു.ഇതും മുന്നണി നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. ചില മണ്ഡലങ്ങളില്‍ യുഡിഎഫ്- ബിജെപി വോട്ട് കച്ചവടം നടന്നതായി എല്‍ഡിഎഫ് ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ പോളിംഗ് ശതമാനം വര്‍ദ്ധിച്ചതിനാല്‍ ഇത് മറികടക്കാനാകുമെന്നാണ് ഇടതുക്യാമ്പിന്റ പ്രതീക്ഷ.
Adjust Story Font
16

