Quantcast

വോട്ടോര്‍മ്മയ്കായി വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈകള്‍

MediaOne Logo

admin

  • Published:

    24 May 2016 2:09 AM IST

വോട്ടോര്‍മ്മയ്കായി വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈകള്‍
X

വോട്ടോര്‍മ്മയ്കായി വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈകള്‍

തിരഞ്ഞെടുപ്പിലെ വയനാട്ടുകാരുടെ വോട്ടോര്‍മ, പടര്‍ന്നു പന്തലിച്ച് കാലങ്ങളോളം നില്‍ക്കും. പ്രകൃതിയെ പച്ച പുതപ്പിച്ച്.

വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് ഈ നിയമസഭ തിരഞ്ഞെടുപ്പ് ഒരിയ്ക്കലും മറക്കാത്ത ഓര്‍മയാണ്. പരിസ്ഥിതി സംരക്ഷണത്തിനായി ജില്ലാ ഭരണ കൂടം കൈകോര്‍ത്തപ്പോള്‍ വിതരണം ചെയ്തത്, ആയിരക്കണക്കിന് വൃക്ഷത്തൈകളാണ്. വോട്ടോര്‍മയ്ക്കായി നല്‍കിയ ആ വൃക്ഷത്തൈകള്‍ ഇനി വോട്ടര്‍മാരുടെ വീടുകളിലും റോഡരികുകളിലുമായി തളിരിടും. വോട്ടര്‍മാര്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

470 പോളിങ് ബൂത്തുകളിലെയും കന്നി വോട്ടര്‍മാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഓരോ ബൂത്തുകളിലും വോട്ടു ചെയ്യുന്ന ആദ്യത്തെ മൂന്നു പേര്‍ക്കുമാണ് വൃക്ഷ തൈകള്‍ വിതരണം ചെയ്തത്. കൂടാതെ, ലോകസഭ തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തിന് താഴെ പോളിങ് രേഖപ്പെടുത്തിയ 47 ബൂത്തുകളെ മാതൃകാ ബൂത്തുകളായി പ്രഖ്യാപിച്ച്, ഇവിടങ്ങളില്‍ വോട്ടിനെത്തുന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും തൈകള്‍ നല്‍കി.
വിതരണം ചെയ്ത തൈകളെല്ലാം വീടുകളിലോ റോഡരികിലോ നട്ട് പരിപാലിയ്ക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വോട്ടര്‍മാരുടെ എണ്ണം കൂടിയതോടെ, ബാക്കിയുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി. ഇവര്‍ക്കുള്ള തൈകള്‍ ജൂണ്‍ അഞ്ചിന് വിതരണം ചെയ്യും. കൂടാതെ, പരിസ്ഥിതി ദിനത്തില്‍ അതത് ബൂത്തുകളില്‍ വച്ചു തന്നെ തൈകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഏതായാലും ഈ തിരഞ്ഞെടുപ്പിലെ വയനാട്ടുകാരുടെ വോട്ടോര്‍മ, പടര്‍ന്നു പന്തലിച്ച് കാലങ്ങളോളം നില്‍ക്കും. പ്രകൃതിയെ പച്ച പുതപ്പിച്ച്.

TAGS :

Next Story