മലബാറില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി

മലബാറില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി
കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഇക്കുറിയും ഒരു സീറ്റ് പോലും നേടിയില്ല.
മലബാറില്‍ കോണ്‍ഗ്രസിന് ഇത്തവണ വന്‍തിരിച്ചടി. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കൈവശം വെച്ചിരുന്ന പട്ടാമ്പി, നിലമ്പൂര്‍ സീറ്റുകളിലെ തോല്‍വിയും ഉദുമയിലെ കെ സുധാകരന്റെ പരാജയവും കോണ്‍ഗ്രസിനും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഇക്കുറിയും ഒരു സീറ്റ് പോലും നേടിയില്ല.
മലബാറില്‍ നിന്നുള്ള കോണ്‍ഗ്രസ് സാന്നിധ്യം ഇത്തവണ അഞ്ചിലൊതുങ്ങി. കഴിഞ്ഞ തവണ 8 സീറ്റുകളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. മൂന്നര പതിറ്റാണ്ടുകളായി മന്ത്രി ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂരില്‍ പകരം മകന്‍ ഷൌക്കത്ത് കളത്തിലിറങ്ങിയപ്പോള്‍ ഇത്തവണ കോണ്‍ഗ്രസിനെ ദയനീയമായി കൈവിടുന്ന കാഴ്ചക്കാണ് സാക്ഷിയായത്. പട്ടാമ്പിയില്‍ യുവ വിദ്യാര്‍ഥി നേതാവിന് മുന്നില്‍ സി പി മുഹമ്മദിന് അടി തെറ്റിയതും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്ക് അപ്രതീക്ഷിതം. കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ഒരിക്കലും കണക്കുകൂട്ടാത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഭരണത്തുടര്‍ച്ചയെന്ന സ്വപ്നത്തിന് മലബാറില്‍ നിന്ന് കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റ് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ എല്‍ഡിഎഫ് മുന്നണിയോടുള്ള അനുഭാവം നേരിയ ക്ഷീണമുണ്ടാക്കുമെന്നായിരുന്നു വോട്ടെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസിന്റെ കണക്ക്. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം തകര്‍ത്തുകളഞ്ഞ തിരിച്ചടിയാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടിവന്നത്.
Adjust Story Font
16

