Quantcast

യുവരക്തത്തിന്റെ കരുത്തില്‍ നിയമസഭ

MediaOne Logo

admin

  • Published:

    24 May 2016 11:12 AM IST

യുവരക്തത്തിന്റെ കരുത്തില്‍ നിയമസഭ
X

യുവരക്തത്തിന്റെ കരുത്തില്‍ നിയമസഭ

പരിചയ സമ്പന്നതയും യുവത്വവും ഒത്തു ചേര്‍ന്നതാണ് പതിനാലാം നിയമസഭ. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 40 വയസിന് താഴെ പ്രായമുള്ള 16 പേരാണ് ഇത്തവണത്തെ സഭയിലെത്തുന്നത്.

പരിചയ സമ്പന്നതയും യുവത്വവും ഒത്തു ചേര്‍ന്നതാണ് പതിനാലാം നിയമസഭ. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 40 വയസിന് താഴെ പ്രായമുള്ള 16 പേരാണ് ഇത്തവണത്തെ സഭയിലെത്തുന്നത്. സ്ഥാനാര്‍ഥി പട്ടികയിലും യുവരക്തത്തിന് പ്രാധാന്യം നല്‍കി ഏഴ് യുവാക്കളെ സഭയിലെത്തിച്ചത് എറണാകുളം ജില്ലയാണ് .

ന്യൂജെന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായ തെരഞ്ഞെടുപ്പില്‍ പതിനാലാം നിയമസഭയിലെത്തിയത് പതിനാറ് യുവ എംഎല്‍എമാര്‍. യുവ എംഎല്‍എമാരിലും ഭൂരിപക്ഷം ഭരണപക്ഷത്തിനൊപ്പമാണ്. പതിനാലില്‍ ഒന്‍പത് പേരാണ് ഇടതുപക്ഷത്തിനൊപ്പമുള്ളത്. ഒന്‍പതില്‍ മൂന്ന് യുവതികളുമുണ്ടെന്നത് മറ്റൊരു പ്രത്യേകത. എം സ്വരാജ്, എഎന്‍ ഷംസീര്‍, മുഹമ്മദ് മുഹ്സിന്‍, പ്രതിഭാ ഹരി, വീണാ ജോര്‍ജ്, എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍, ആര്‍ രാജേഷ്, സികെ ആഷ എന്നിവര്‍ ഭരണപക്ഷത്ത് ഇടം പിടിക്കുമ്പോള്‍ വിടി ബല്‍റാം, ഷാഫി പറമ്പില്‍, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, ശബരീനാഥ് എന്നിവര്‍ പ്രതിപക്ഷ ബെഞ്ചില്‍ ഉണ്ടാകും.

കൂട്ടത്തില്‍ ഇളയവന്‍ പട്ടാമ്പിയില്‍ നിന്ന് സഭയിലെത്തിയ ജെഎന്‍യുവിന്റെ തീപ്പൊരി നേതാവ് മുഹമ്മദ് മുഹ്സിന്‍ ആണ്. സഭയിലെ വല്യേട്ടന്‍മാര്‍ അഞ്ച് പേരാണ് ‍. ഹൈബി ഈഡന്‍, ആര്‍ രാജേഷ്, ശബരീനാഥ്, അനൂപ് ജേക്കബ്, ഷാഫി പറമ്പില്‍ എന്നിവര്‍. അനൂപ് ജേക്കബാകട്ടെ കഴിഞ്ഞ മന്ത്രിസഭയില്‍ ‍മന്ത്രിയുമായിരുന്നു. മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ് ഒഴികെ ബാക്കിയെല്ലാവരും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് സജീവ രാഷ്ടീയത്തിലേക്ക് പ്രവേശിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളോട് ഏറ്റവുമധികം ആശയസംവാദം നടത്തിയിരുന്ന ഇവരെല്ലാം സഭയിലെ യുവത്വത്തിന്റെ ശബ്ദമായി മാറുമെന്ന് പ്രതീക്ഷിക്കാം.

TAGS :

Next Story