Quantcast

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് അട്ടിമറി വിജയം നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്

MediaOne Logo

admin

  • Published:

    25 May 2016 3:25 PM IST

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് അട്ടിമറി വിജയം നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്
X

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് അട്ടിമറി വിജയം നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്

ജില്ലയില്‍ എല്‍ഡിഎഫ് 5 മുതല്‍ 10 വരെ സീറ്റുകള്‍ നേടുമെന്നാണ് ജില്ലാഘടകത്തിന്റെ നിഗമനം.

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് അട്ടിമറി വിജയം നേടുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. എം സ്വരാജ് ആയിരത്തിനടുത്ത് വോട്ടിന് വിജയിക്കുമെന്നാണ് കണക്കുകള്‍ പരിശോധിച്ച ശേഷമുള്ള പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജില്ലയില്‍ എല്‍ഡിഎഫ് 5 മുതല്‍ 10 വരെ സീറ്റുകള്‍ നേടുമെന്നാണ് ജില്ലാഘടകത്തിന്റെ നിഗമനം.

മികച്ച പോളിങ് നടന്ന ജില്ലയിലെ 14 ല്‍ 5 ഇടത്ത് വിജയം സുനശ്ചിതമാണെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ബ്രാഞ്ച് തലത്തില്‍ നിന്നു ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ സിറ്റിങ് സീറ്റുകളായ വൈപ്പിന്‍, പെരുമ്പാവൂര്‍, അങ്കമാലി എന്നിവയ്ക്കുപുറമെ കോതമംഗലം, പിറവം എന്നീ മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയം ഉറപ്പിച്ചുകഴിഞ്ഞു. തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി അട്ടിമറി വിജയം നേടും. 1000 വോട്ടിനടുത്ത് ഭൂരിപക്ഷം തൃപ്പൂണിത്തുറയില്‍ സ്വരാജിന് ലഭിക്കുമെന്നാണ് താഴെത്തട്ടില്‍ നിന്നുള്ള കണക്കുകള്‍ വിശകലനം ചെയ്തശേഷം സിപിഎമ്മിന്റെ നിഗമനം. പള്ളുരുത്തി, എരൂര്‍, തൃപ്പൂണിത്തുറ തെക്കുംഭാഗം എന്നിവിടങ്ങളില്‍ നിന്ന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.

അതേസമയം ഉദയംപേരൂരില്‍ ഒപ്പത്തിനൊപ്പവും തൃപ്പൂണിത്തുറ നഗരത്തില്‍ ബിജെപിക്കും മേല്‍ക്കൈ ലഭിക്കുമെന്നുമാണ് വിലയിരുത്തല്‍. 64000 ത്തോളം വോട്ടുകള്‍ സ്വരാജിനും 23000 ത്തോളം വോട്ടുകള്‍ ബിജെപിക്കും ലഭിക്കുമെന്നാണ് ബൂത്തുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പറയുന്നത്. വൈപ്പിനില്‍ എസ് ശര്‍മ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കും. ഇവയ്ക്കു പുറമെ കുന്നത്തുനാട്, മൂവാറ്റുപുഴ, കൊച്ചി, കളമശ്ശേരി എന്നിവിടങ്ങളിലും പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. എന്നാല്‍ പറവൂരില്‍ പാര്‍ട്ടി വോട്ടില്‍ ബിഡിജെഎസ് വിള്ളല്‍ വീഴ്ത്തും. ആലുവയിലും തൃക്കാക്കരയിലും യുഡിഎഫിന് നല്ലമേധാവിത്വം ഉണ്ടാകുമെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

TAGS :

Next Story