വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം അണികള്‍ക്ക് ആവേശമെന്ന് കോടിയേരി

വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം അണികള്‍ക്ക് ആവേശമെന്ന് കോടിയേരി
വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയുടെ മതിപ്പ് വര്‍ധിപ്പിച്ചതായി കോടിയേരി
വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയുടെ മതിപ്പ് വര്‍ധിപ്പിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി എസ് കര്‍മനിരതനായ നേതാവാണ്. വി എസിനൊപ്പം പിണറായി വിജയന്‍ കൂടി മത്സരിക്കുന്നത് അണികള്‍ ആവേശത്തോടെയാണ് കാണുന്നത്. ഇവരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയ വി എം സുധീരനും കൂട്ടര്‍ക്കും നിരാശയാണ് ഫലമെന്നും കോടിയേരി പറഞ്ഞു.
അവസാനത്തെ ഒരുമാസത്തെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിയമവിരുദ്ധമായ എല്ലാ തീരുമാനങ്ങളും റദ്ദ് ചെയ്യും. ഭൂമി പതിച്ച് കൊടുത്തതടക്കമുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം. സര്‍ക്കാരില്‍ വി എം സുധീരനേക്കാള്‍ സ്വാധീനം സന്തോഷ് മാധവനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.
Adjust Story Font
16

