Quantcast

ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന പതിവ് തെറ്റിക്കാതെ തിരുവനന്തപുരം

MediaOne Logo

admin

  • Published:

    3 July 2016 2:25 PM IST

ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന പതിവ് തെറ്റിക്കാതെ തിരുവനന്തപുരം
X

ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന പതിവ് തെറ്റിക്കാതെ തിരുവനന്തപുരം

ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന പതിവ് തിരുവനന്തപുരം ഇത്തവണയും തെറ്റിച്ചില്ല. മിന്നുന്ന വിജയമാണ് എല്‍ഡിഎഫിന് തലസ്ഥാനം സമ്മാനിച്ചത്.

ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന പതിവ് തിരുവനന്തപുരം ഇത്തവണയും തെറ്റിച്ചില്ല. മിന്നുന്ന വിജയമാണ് എല്‍ഡിഎഫിന് തലസ്ഥാനം സമ്മാനിച്ചത്. നേമത്ത് ബിജെപി അക്കൌണ്ട് തുറന്നതും,കോവളത്തെ എല്‍ഡിഎഫിന്റെ പരാജയവുമാണ് തലസ്ഥാനത്തുണ്ടായ ഇവിടെ എല്‍ഡിഎഫിനേറ്റ തിരിച്ചടികള്‍

ആകെയുള്ള പതിനാലില്‍ യുഡിഎഫിന്റെ കയ്യിലുണ്ടായിരുന്നത് സീറ്റുകളായിരുന്നു. ഇത്തവണയത് നാലായി കുറഞ്ഞു. കഴിഞ്ഞ തവണ അഞ്ച് സീറ്റുണ്ടായിരുന്ന എല്‍ഡിഎഫിന് തലസ്ഥാനത്ത് നിന്ന് 9 എം.എല്‍.എമാരെ കിട്ടി. നേമത്ത് ഒ രാജഗോപാല്‍ വിജയിച്ചതാണ് ശ്രദ്ധേയമായ മുന്നേറ്റം. കോവളത്ത് സിറ്റിങ്ങ് എം.എല്‍.എ ജമീല പ്രകാശത്തെ കോണ്‍ഗ്രസിലെ എം.വിന്‍സന്‍റ് തോല്‍പ്പിച്ചത് അപ്രതീക്ഷിതമായി. സ്പീക്കര്‍ എന്.ശക്തന്‍ കാട്ടക്കടയില്‍ തോറ്റത് 849 വോട്ടിനാണ്. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി നെടുമങ്ങാട് മണ്ഡലത്തില്‍ സി ദിവാകരനോട് 3621 വോട്ടിന് പരാജയപ്പെട്ടു. വര്‍ക്കല, കഴക്കൂട്ടം, പാറശ്ശാല, നെയ്യാറ്റിന്‍കര എന്നിവയാണ് എല്‍ഡിഎഫ് പിടിച്ചെടുത്ത മറ്റ് മണ്ഡലങ്ങള്‍. ബിജെപിയുടെ വെല്ലുവിളി അതിജീവിച്ച് കെ.മുരളീധരന്‍ വിജയിച്ചത് കോണ്‍ഗ്രസിന് നേട്ടമായി. വട്ടിയൂര്‍ക്കാവ്,കഴക്കൂട്ടം മണ്ഡലങ്ങളില്‍ ബിജെപിയാണ് രണ്ടാമത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിലെ ടി.എം സീമയും, കഴക്കൂട്ടത്ത് സിറ്റിങ്ങ് എം.എല്‍.എ എം.എ വാഹിദും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറ്റിങ്ങലിലെ ബി.സത്യന് ലഭിച്ച 40383-വോട്ടാണ് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

TAGS :

Next Story