Quantcast

ലാന്റ് ലൈന്‍ ജനപ്രിയമാക്കാന്‍ സൗജന്യ പദ്ധതികളുമായി ബിഎസ്എന്‍എല്‍

MediaOne Logo

Subin

  • Published:

    23 Aug 2016 2:58 PM GMT

ലാന്റ് ലൈന്‍ ജനപ്രിയമാക്കാന്‍ സൗജന്യ പദ്ധതികളുമായി ബിഎസ്എന്‍എല്‍
X

ലാന്റ് ലൈന്‍ ജനപ്രിയമാക്കാന്‍ സൗജന്യ പദ്ധതികളുമായി ബിഎസ്എന്‍എല്‍

ദിവസവും രാത്രി 9 മുതല്‍ രാവിലെ 7 വരെ രാജ്യത്തെ ഏത് ഫോണിലേക്കും ലാന്റ് ലൈയിനില്‍ നിന്ന് സൗജന്യമായി വിളിക്കാം. ഞായറാഴ്ച ദിവസം സേവനം പൂര്‍ണമായും സൗജന്യമായിരിക്കും. 

ലാന്റ് ലൈന്‍ സേവനം ജനപ്രിയമാക്കാന്‍ വിവിധ പദ്ധതികളുമായി ബിഎസ്എന്‍എല്‍. ദിവസവും രാത്രി 9 മുതല്‍ രാവിലെ 7 വരെ രാജ്യത്തെ ഏത് ഫോണിലേക്കും ലാന്റ് ലൈയിനില്‍ നിന്ന് സൗജന്യമായി വിളിക്കാം. ഞായറാഴ്ച ദിവസം സേവനം പൂര്‍ണമായും സൗജന്യമായിരിക്കും.

49 രൂപ പ്രതിമാസ വാടകയില്‍ പുതിയ കണക്ഷന്‍ സ്വന്തമാക്കാം. ബിഎസ്എന്‍എലിന്റെ എല്ലാ ആനുകൂല്യങ്ങളും ഈ കണക്ഷനുകള്‍ക്കും ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 20000 പുതിയ ലാന്റ് ലൈയിന് ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതായി ബിഎസ്എന്‍എല്‍ എറണാകുളം എസ്എസ്എ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

TAGS :

Next Story