Quantcast

മുപ്പത്തിരണ്ടാമത് ദേശീയ ജൂനിയര്‍ അത് ലറ്റിക് ചാന്പ്യന്‍ഷിപ്പിന് കോയമ്പത്തൂരില്‍ തുടക്കമായി: കേരളത്തിന് ആദ്യ സ്വര്‍ണം ഹൈജംബില്‍

MediaOne Logo

Damodaran

  • Published:

    10 Nov 2016 10:32 AM GMT

പതിനാറ് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജന്പില്‍ ഗായത്രി ശിവകുമാര്‍ ആണ് കേരളത്തിനായി ആദ്യ സ്വര്‍ണം നേടിയത്

മുപ്പത്തിരണ്ടാമത് ദേശീയ ജൂനിയര്‍ അത് ലറ്റിക് ചാന്പ്യന്‍ഷിപ്പിന് കോയമ്പത്തൂരില്‍ തുടക്കമായി. പതിനാറ് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജന്പില്‍ ഗായത്രി ശിവകുമാര്‍ കേരളത്തിനായി ആദ്യ സ്വര്‍ണം നേടി. 20 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ 500 മീറ്റര്‍ ഓട്ടമായിരുന്നു ജൂനിയര്‍ അത് ലറ്റിക് ചാന്പ്യന്‍ഷിപ്പിലെ ആദ്യമത്സരം. യുപിയുടെ സുധ പാല്‍ ഈ മത്സരത്തില്‍ സ്വര്‍ണംനേടി. ഹൈജന്പില്‍ സ്വര്‍ണം നേടി ഗായത്രി ശിവകുമാര്‍ കേരളത്തിന്റെ മെഡല്‍വേട്ടക്ക് തുടക്കമിട്ടു.

16 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ സ്വര്‍ണം നേടി. ഹരിയാനയുടെ സാഹില്‍ സില് വാലി ചാന്പ്യന്‍ഷിപ്പിലെ ആദ്യ ദേശീയ റെക്കോര്‍ഡിനുടമയായി. 87 പെണ്‍കുട്ടികളും 93 ആണ്‍കുട്ടികളുമടക്കം 180 താരങ്ങളാണ് കേരളത്തിനായി മത്സര രംഗത്തുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച ടീമുമായാണ് കേരളം കോയമ്പത്തൂരിലെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം കിരീടവും കേരളം പ്രതീക്ഷിക്കാതെയില്ല.

TAGS :

Next Story