Quantcast

ഇപി ജയരാജന്‍ രാജിവെച്ചു

MediaOne Logo

Subin

  • Published:

    1 Dec 2016 9:21 AM IST

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് രാജി സംബന്ധിച്ച തീരുമാനം ഉണ്ടായത്. ജയരാജനും പികെ ശ്രീമതിക്കുമെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടാകും

ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ വ്യവസായ മന്ത്രി ഇപി ജയരാന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ജയരാജന്‍റെ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും

രണ്ട് മണിക്കൂറിലേറെ നടന്ന ചര്‍ച്ചക്കൊടുവിലാണ് ജയരാജനോട് രാജി സമര്‍പ്പിക്കാന്‍ സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയത്. തെറ്റ് പറ്റിയെന്ന് ജയരാജന്‍ സമ്മതിച്ചെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെ പ്രതിഛായ സംരക്ഷിക്കാന്‍ രാജി സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും യോഗത്തില്‍ ജയരാജന്‍ ആവശ്യപ്പെട്ടു. ജയരാജനെതിരായ സംഘടന നടപടി പിന്നീട് ആലോചിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്‍റേത് മാതൃകാപരമായ നടപടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു.

ജയരാജനും പികെ ശ്രീമതിക്കുമെതിരെ പാര്‍‌ട്ടി തലത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര നേതൃത്വം സൂചിപ്പിച്ചു. ഇരുവര്‍ക്കുമെതിരായ നടപടി കേന്ദ്ര കമ്മിറ്റി തീരുമാനിക്കും.

TAGS :

Next Story