Quantcast

വിജയമുറപ്പിച്ച് വി.എസ് ശിവകുമാറിന്റെ പ്രചരണം

MediaOne Logo

admin

  • Published:

    2 Jan 2017 10:00 PM GMT

വിജയമുറപ്പിച്ച് വി.എസ് ശിവകുമാറിന്റെ പ്രചരണം
X

വിജയമുറപ്പിച്ച് വി.എസ് ശിവകുമാറിന്റെ പ്രചരണം

ശ്രീശാന്തിനോട് എതിര്‍പ്പുള്ള ബിജെപി പ്രവര്‍ത്തകര്‍ ശിവകുമാറിന് വോട്ട് ചെയ്യുമെന്ന പ്രതീക്ഷ യുഡിഎഫ് വച്ചുപുലര്‍ത്തുന്നു

വിജയിക്കുമെന്ന് ഉറപ്പിച്ചാണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് ശിവകുമാറിന്റെ പ്രചരണം. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുത്തും വോട്ടന്മാരെ നേരില്‍ കണ്ടുമാണ് വോട്ടുറപ്പിക്കല്‍. തീരദേശവോട്ടുകളാണ് മണ്ഡലത്തില്‍ നിര്‍ണ്ണായകം.

മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചരണത്തിലാണ് വി.എസ് ശിവകുമാറും യുഡിഎഫും. വിജയിക്കുമെന്ന് ഉറച്ച് തന്നെ വിശ്വസിക്കുന്നു. നിര്‍ണ്ണായകമായ തീരദേശ വോട്ടുകളും ലത്തീന്‍ വോട്ടുകളും ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് അവസാന ഘട്ടത്തില്‍ നടത്തുന്നത്.

ശ്രീശാന്തിനോട് എതിര്‍പ്പുള്ള ബിജെപി പ്രവര്‍ത്തകര്‍ ശിവകുമാറിന് വോട്ട് ചെയ്യുമെന്ന പ്രതീക്ഷ യുഡിഎഫ് വച്ചുപുലര്‍ത്തുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജു ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്. ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

TAGS :

Next Story