Quantcast

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

MediaOne Logo
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
X

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കര്‍ശന നടപടി സ്വീകരിക്കാന്‍ ആലപ്പുഴ എസ്പിക്ക്

സംസ്ഥാന വ്യാപകമായി നാളെ ഡോക്ടര്‍മാര്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ആലപ്പുഴ അരൂക്കുറ്റിയില്‍ ഡോക്ടരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ടെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം തുടരുമ്പോഴും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കെജിഎംഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. ഐഎംഎയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രോഗി മരിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഡോക്ടറുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന നടപടികളാണ് ഇപ്പോഴുള്ളതെന്ന് കെജിഎംഒഎ ആരോപിച്ചു.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടും സമരം നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനം നീതീകരിക്കാനാകില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ നിലപാട്. ഡോക്ടറെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ മീഡിയവണിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആലപ്പുഴ എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story