Quantcast

പിണറായി കര്‍ക്കശക്കാരനല്ല, സൌമ്യനായ ഗൃഹനാഥന്‍

MediaOne Logo

admin

  • Published:

    5 Jan 2017 6:12 AM IST

പിണറായി കര്‍ക്കശക്കാരനല്ല, സൌമ്യനായ ഗൃഹനാഥന്‍
X

പിണറായി കര്‍ക്കശക്കാരനല്ല, സൌമ്യനായ ഗൃഹനാഥന്‍

മാധ്യമങ്ങളെല്ലാം പിണറായിയെ കര്‍ക്കശക്കാരനാണെന്ന് പറയുന്നത് എന്തു കൊണ്ടാണെന്നറിയില്ലെന്നും അവര്‍ മീഡിയവണിനോട് പറഞ്ഞു.

സൌമ്യനായ ഗൃഹനാഥന്‍. കൃത്യനിഷ്ഠയുള്ള സഖാവ്. ഇതാണ് പിണറായി വിജയനെ കുറിച്ച് ഭാര്യ കമലയ്ക്ക് പറയാനുള്ളത്. മാധ്യമങ്ങളെല്ലാം പിണറായിയെ കര്‍ക്കശക്കാരനാണെന്ന് പറയുന്നത് എന്തു കൊണ്ടാണെന്നറിയില്ലെന്നും അവര്‍ മീഡിയവണിനോട് പറഞ്ഞു.

തന്റെ നിലപാടുകളും രാഷ്ട്രീയവും ഒരിക്കലും മക്കളിലോ തന്നിലോ അടിച്ചേല്‍പിക്കാത്ത സൌമ്യനായ കുടുംബനാഥനാണ് പിണറായി വിജയയെന്ന് ഭാര്യ കമല പറഞ്ഞു. മാധ്യമങ്ങളാണ് പിണറായിയെ കര്‍ക്കശക്കാരനെന്ന് വിളിക്കുന്നതെന്നും അവര്‍ പറഞ്ഞു. എംഎല്‍എ ആയിരിക്കുമ്പോഴാണ് വിവാഹം നടക്കുന്നത്. അന്ന് മുതല്‍ പിണറായിയുടെ തിരക്കും രാഷ്ട്രീയവും മനസ്സിലാക്കിയാണ് മുന്നോട്ട് പോയത്. മുഖ്യമന്ത്രി ആവുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ടാകും. അതൊക്കെ കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കണമെന്നും കമല പറഞ്ഞു.

TAGS :

Next Story