Quantcast

14 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

MediaOne Logo

Sithara

  • Published:

    17 Jan 2017 10:19 AM GMT

14 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്
X

14 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍.

സംസ്ഥാനത്ത് 8 ജില്ലകളിലായുള്ള 14 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരത്ത് ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും മൂന്ന് വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. ഇടുക്കിയില്‍ രണ്ടും തൃശൂരില്‍ മൂന്നും വാര്‍ഡുകളിലേക്കും വോട്ടെടുപ്പ് നടക്കും. കൊല്ലം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. കോര്‍പറേഷന്‍ മേയറായിരുന്ന വികെസി മമ്മദ് കോയ ബേപ്പൂര്‍ എംഎല്‍എ ആയതോടെയാണ് കോഴിക്കോട് കോര്‍പറേഷനിലേക്ക് ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍.

TAGS :

Next Story