Quantcast

വെള്ളാപ്പള്ളിക്കെതിരായ കേസ് പകപോക്കലെന്ന് കുമ്മനം

MediaOne Logo

Subin

  • Published:

    25 Jan 2017 5:49 AM IST

വെള്ളാപ്പള്ളിക്കെതിരായ കേസ് പകപോക്കലെന്ന് കുമ്മനം
X

വെള്ളാപ്പള്ളിക്കെതിരായ കേസ് പകപോക്കലെന്ന് കുമ്മനം

തെരഞ്ഞെടുപ്പ് കാലത്ത് രണ്ട് മുന്നണികളുടെയും ജനവിരുദ്ധ നയങ്ങള്‍ വെള്ളാപ്പള്ളി തുറന്ന് കാണിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് സര്‍ക്കാരിന്‍റെ നടപടി.

വെള്ളാപ്പള്ളി നടേശനെതിരായ കേസ് പകപോക്കല്‍ രാഷ്ട്രീയത്തിന്‍റെ ഭാഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇടത് മുന്നണിയുടെ രാഷ്ട്രീയ അസഹിഷ്ണുത കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് രണ്ട് മുന്നണികളുടെയും ജനവിരുദ്ധ നയങ്ങള്‍ വെള്ളാപ്പള്ളി തുറന്ന് കാണിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് സര്‍ക്കാരിന്‍റെ നടപടി. എല്‍ഡിഎഫ് സര്‍ക്കാര്‍ വെള്ളാപ്പള്ളിയെ തെരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണെന്നും കുമ്മനം രാജശേഖരന്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

TAGS :

Next Story