Quantcast

ലോ അക്കാദമി; ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും

MediaOne Logo

Sithara

  • Published:

    1 Feb 2017 2:13 AM GMT

ലോ അക്കാദമി; ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും
X

ലോ അക്കാദമി; ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും അഞ്ച് വര്‍ഷം ഫാക്കല്‍റ്റിയായി പ്രവേശിപ്പിക്കില്ലെന്നും മാനേജ്മെന്‍റ് രേഖാമൂലം ഉറപ്പു നല്‍കിയതായി എസ്എഫ്ഐ

തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായരെ മാറ്റുമെന്ന് മാനേജ്നെന്‍റ് രേഖാമൂലം ഉറപ്പു നല്‍കിയതായി എസ്എഫ്ഐ. അഞ്ച് വര്‍ഷത്തേക്ക് ഫാക്കല്‍റ്റിയായി പോലും ലോ അക്കാദമയില്‍ പ്രവേശിപ്പിക്കില്ലെന്നും മാനേജ്മെന്‍റ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ചര്‍ച്ച വിജയമായ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുകയാണെന്നും എസ്എഫ്ഐ നേതാക്കള്‍ അറിയിച്ചു. ലക്ഷ്മി നായര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പലാകും പ്രിന്‍സിപ്പലിന്‍റെ ചുമതല വഹിക്കുക.

സമരം ഒത്തുതീര്‍ക്കാന്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍‌ ചര്‍ച്ചക്ക് കയറുന്നതിന് തൊട്ടുമുമ്പ് വരെ ലക്ഷ്മി നായര്‍ രാജിവെക്കുമെന്ന പ്രതീതി ഉണ്ടായിരുന്നു. പക്ഷേ ചര്‍ച്ച തുടങ്ങിയ ഉടന്‍ ഗവേണിംഗ് കമ്മിറ്റിയുടെ തീരുമാനം ഡയറക്ടര്‍ നാരയണന്‍ നായര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളെ അറിയിച്ചു. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറി വൈസ് പ്രിന്‍സിപ്പലാകും എന്നതായിരുന്നു അത്. ലക്ഷ്മി നായര്‍ അധ്യാപികയായി തുടരുമെന്നും അറിയിച്ചു.

ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഇറങ്ങിവന്നു. മാനേജ്‍മെന്റ് വീണ്ടും തിരിച്ച് വിളിച്ചു. അതിലും തീരുമാനമായില്ല. സമരം തുടങ്ങിവെച്ച കെഎസ്‌യു, എഐഎസ്എഫ്, എംഎസ്എഫ്, എബിവിപി സംഘടനാ പ്രതിനികളാണ് ചര്‍ച്ച ബഹിഷ്ക്കരിച്ച് ആദ്യം ഇറങ്ങിയത്. പിന്നാലെ എസ്എഫ്ഐയും പുറത്തേക്ക് വന്നു. ഇതിനു ശേഷമാണ് എസ്എഫ്ഐ പ്രതിനിധികളും മാനേജ്മെന്‍റുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്

TAGS :

Next Story