Quantcast

ലീഗിന്റെ നാല് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

MediaOne Logo

admin

  • Published:

    14 Feb 2017 9:05 PM IST

ലീഗിന്റെ നാല് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും
X

ലീഗിന്റെ നാല് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

വൈകിട്ട് നാല് മണിക്ക് പാണക്കാട് ആയിരിക്കും പ്രഖ്യാപനം.

നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം മാറ്റിവെച്ച മുസ്‌ലിം ലീഗിലെ 4 സീറ്റുകളിലെ സ്ഥാനാര്‍‌ഥികളെ ഉടന്‍ പ്രഖ്യാപിക്കും.. ലീഗ് കഴിഞ്ഞ തവണ മത്സരിച്ച കുന്ദമംഗലം, ഇരവിപുരം സീറ്റുകള്‍ക്ക് പകരമായി ചടയമംഗലം, ബാലുശേരി സീറ്റുകളിലായിരിക്കും ഇത്തവണ മത്സരിക്കുക. ഇന്ന് വൈകിട്ടോടെ പാണക്കാട് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
കുന്ദമംഗലം, കുറ്റ്യാടി, ഇരവിപുരം, ഗുരുവായൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ലീഗിന് മുന്നില്‍ ഇനി ബാക്കി ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച ഇരവിപുരം സീറ്റ് ആര്‍‌എസ് പിക്ക് വിട്ടുനല്‍കും. ആര്‍എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ സിറ്റിംഗ് മണ്ഡലമാണ് ഇരവിപുരം എന്നതിനാലാണ് ഈ മാറ്റം..

ഇരവിപുരത്തിന് പകരമായി കരുനാഗപ്പള്ളിയാണ് ലീഗ് ചോദിച്ചത്. എന്നാല്‍ കരുനാഗപ്പള്ളി നല്‍കാനാകില്ലെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചു. ഇതേതുടര്‍ന്നാണ് ചടയമംഗലം സീറ്റില്‍ മത്സരിക്കാന്‍ ലീഗ് നിര്‍ബന്ധിതമായത്. ലീഗ് നേതാവ് ശ്യാംസുന്ദറായിരിക്കും ചടയമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി.. ഗുരുവായൂരില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി എം സാദിഖലിയെ ആണ് സ്ഥാനാര്‍ഥിയായി ലീഗ് നിശ്ചയിച്ചിരിക്കുന്നത്. യു സി രാമന്‍ കഴിഞ്ഞ തവണ മത്സരിച്ച കുന്ദമംഗലം സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് വിട്ടുനല്‍കി. പകരം സംവരണ മണ്ഡലമായ ബാലുശ്ശേരിയാണ് ലീഗ് ഏറ്റെടുത്തത്. യു സി രാമന്‍ തന്നെയാകും ബാലുശേരിയിലെ ലീഗ് സ്ഥാനാര്‍ഥി.. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുള്ളയെ ആണ് കുറ്റ്യാടിയില്‍ പോരാട്ടത്തിനായി ലീഗ് നിയോഗിച്ചിരിക്കുന്നത്. കുറ്റ്യാടി, നാദാപുരം സീറ്റുകള്‍ പരസ്പരം വെച്ചുമാറാന്‍ ലീഗും കോണ്‍ഗ്രസും പരസ്പരം ആലോചിച്ചിരുന്നുവെങ്കിലും കുറ്റ്യാടിയിലെ ലീഗ് പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് മൂലം ഇത് നടക്കാതെ പോവുകയായിരുന്നു.

TAGS :

Next Story