Quantcast

എം.കെ ദാമോദരനെ പരിഹസിച്ച് വി.എസ്; അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് രോഷം

MediaOne Logo

Ubaid

  • Published:

    23 March 2017 3:56 AM IST

അദ്ദേഹം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ജനം പുച്ഛിച്ച് തള്ളുമെന്നും റവന്യു-വനം കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചിരുന്ന സുശീലഭട്ട് നല്ല അഭിഭാഷക

അഡ്വ. എം.കെ ദാമോദരന്റെ ആരോപണങ്ങളെ പരിഹസിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനം കേസ് കൊടുത്തത് കൊണ്ടാണ് അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെയാണ് എം.കെ ദാമോദരന്‍ തന്നോട് പെരുമാറുന്നത്. അദ്ദേഹം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ജനം പുച്ഛിച്ച് തള്ളുമെന്നും റവന്യു-വനം കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചിരുന്ന സുശീലഭട്ട് നല്ല അഭിഭാഷകയാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും വിഎസ് വ്യക്തമാക്കി.

തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നത തല ഗൂഢാലോചന നടന്നതായി അഡ്വ. എം.കെ ദാമോദരന്‍ വ്യക്തമാക്കിയിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ പ്രചാരണം ആരംഭിച്ചത്.

TAGS :

Next Story