മലബാറിന്റെ സൌഹൃദവും സമര വീര്യവും പങ്കുവച്ച് ഒരു സംഗമം

മലബാറിന്റെ സൌഹൃദവും സമര വീര്യവും പങ്കുവച്ച് ഒരു സംഗമം
ജമാഅത്തെ ഇസ്‍ലാമിയാണ് സൌഹൃദസമ്മേളനം സംഘടിപ്പിച്ചത്
മലബാറിന്റെ സൌഹൃദവും സമര വീര്യവും പങ്കുവച്ച് മലപ്പുറത്തൊരു വേറിട്ട സംഗമം. സൌഹൃദമാണ് മലബാറിന്റെ പാരമ്പര്യം എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‍ലാമിയാണ് സൌഹൃദ സമ്മേളനം സംഘടിപ്പിച്ചത്.
ദേശീയ തലത്തില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന സമാധാനം,മാനവികത ക്യാമ്പയിന്റെ ഭാഗമായാണ് മലപ്പുറത്ത് സൌഹൃദ സമ്മേളനം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ ചരിത്രമെഴുതിയ മലബാറിലെ പ്രമുഖ കുടുംബങ്ങളെ ആദരിച്ചുകൊണ്ടായിരുന്നു സൌഹൃദ സംഗമം തുടങ്ങിയത്. സാമൂതിരി രാജ, വാരിയം കുന്നത്ത് , ഖാദി മുഹമ്മദ് ,പൂന്താനം, ,നെല്ലിക്കുത്ത് ആലി മുസ്ലിയാര്‍ തുടങ്ങിയ കുടുംബങ്ങളിലെ പിന്മുറക്കാര്‍ മലബാറിന്റെ ആദരം ഏറ്റുവാങ്ങി.
നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ പാരമ്പര്യം തകര്‍ക്കാന്‍ അടുത്തകാലത്ത് ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ജമാഅത്തെ ഇസ്‍ലാമി ദേശീയ ഉപാധ്യക്ഷന്‍ ടി.ആരിഫലി പറഞ്ഞു. ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ പങ്കുവച്ച മലബാറിന്റെ സൌഹൃദചരിത്രവും അബ്ദുസ്സമദ് സമദാനി നടത്തിയ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലെ ഹിന്ദു,മുസ്ലീം മത നേതാക്കളുടെ അനുസ്മരണവും പരിപാടിയെ ശ്രദ്ധേയമാക്കി.
Adjust Story Font
16

