പിണറായി വിജയന് ജന്മനാട്ടില്‍ ഊഷ്മള സ്വീകരണം

പിണറായി വിജയന് ജന്മനാട്ടില്‍ ഊഷ്മള സ്വീകരണം
മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കണ്ണൂരിലെത്തിയ പിണറായി വിജയന് ജന്മനാട്ടില്‍ ഊഷ്മള സ്വീകരണം.
മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കണ്ണൂരിലെത്തിയ പിണറായി വിജയന് ജന്മനാട്ടില്‍ ഊഷ്മള സ്വീകരണം. രാവിലെ തലശേരി റെയില്‍വെ സ്റ്റേഷനില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പിണറായിയെ സ്വീകരിച്ചു. തുടര്‍ന്ന് സ്വദേശമായ പിണറായില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മറ്റിയും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കി. വൈകിട്ട് കണ്ണൂരിലും പിണറായി വിജയന് എല്‍ഡിഎഫ് ജില്ലാ കമ്മറ്റി സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ കണ്ണൂര്‍ എക്സ്പ്രസിന് തലശേരിയിലെത്തിയ പിണറായി വിജയന് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശകരമായ സ്വീകരണമാണ് നല്കിയത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, എംപിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവരും പിണറായിയെ സ്വീകരിക്കാന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം കൊല ചെയ്യപ്പെട്ട പിണറായിലെ സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്റെയും കഴിഞ്ഞ ദിവസം തലശേരിയില്‍ വെടിയേറ്റ് മരിച്ച ബാങ്ക് ജീവനക്കാരി വില്‍നയുടെയും വീടുകളില്‍ പിണറായി സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ജന്മനാടായ പിണറായിയില്‍ ഹൃദ്യമായ സ്വീകരണമാണ് നാട്ടുകാര്‍ പിണറായി വിജയന് നല്കിയത്. പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ഉത്തരവാദിത്വം ഉത്തരവാദിത്വത്തോടെ നിറവേറ്റാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ പിണറായി മലബാറിന്റെ വികസനത്തിന് ഈ സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്കുമെന്നും ഉറപ്പു നല്കി.
വൈകിട്ട് നാല് മണിക്ക് എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയും കണ്ണൂരില്‍ പിണറായിക്ക് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി ജയരാജന്‍, കെ.ശശീന്ദ്രന്‍ എന്നിവരും സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും.
Adjust Story Font
16

