Quantcast

തെരഞ്ഞെടുപ്പ് പരാജയം: രാഹുല്‍ ഗാന്ധി വിളിച്ച യോഗം നാളെ

MediaOne Logo

Alwyn K Jose

  • Published:

    15 May 2017 1:45 AM IST

തെരഞ്ഞെടുപ്പ് പരാജയം: രാഹുല്‍ ഗാന്ധി വിളിച്ച യോഗം നാളെ
X

തെരഞ്ഞെടുപ്പ് പരാജയം: രാഹുല്‍ ഗാന്ധി വിളിച്ച യോഗം നാളെ

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവും അതിനു ശേഷമുള്ള സംസ്ഥാനത്തെ സംഘടനാ സ്ഥിതിയും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത നേതാക്കളുടെ യോഗം നാളെ ഡല്‍ഹിയില്‍ നടക്കും.

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവും അതിനു ശേഷമുള്ള സംസ്ഥാനത്തെ സംഘടനാ സ്ഥിതിയും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത നേതാക്കളുടെ യോഗം നാളെ ഡല്‍ഹിയില്‍ നടക്കും. കെപിസിസിയുടെ പ്രമുഖ നേതാക്കള്‍ക്കു പുറമെ എംപിമാര്‍, എംഎല്‍എമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരെയും യോഗത്തിന് വിളിച്ചിട്ടുണ്ട്. നേതൃമാറ്റമടക്കമുള്ള ആവശ്യങ്ങള്‍ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗത്തില്‍ ഉന്നയിക്കും. വിഎം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

TAGS :

Next Story